വടക്കാഞ്ചേരിയില്‍ 'സഹായ സ്‌കൂള്‍ മാനേജ്‌മെന്റ്' സിസ്റ്റം
വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ആദ്യമായി വടക്കാഞ്ചേരി നഗരസഭ, സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നു. ഇന്‍ഫര്‍മേഷന്‍ കേരളമിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ നഗരസഭയിലെ 20 സ്‌കൂളുകളിലേയും മാനേജ്‌മെന്റ് പ്രവര്‍ത്തനം ഹൈടെക് ആകും.
6,749 വിദ്യാര്‍ഥികള്‍ക്ക് ഈ സേവനം ലഭ്യമാകും. വിദ്യാര്‍ഥികളുടെ ഹാജര്‍, ഫീസ് എന്നിവ അറിയാം. കുട്ടികളെ കാണാതായാല്‍ മിസ്സിങ്ങ് അലര്‍ട്ട് പൊലിസ് സ്റ്റേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചതിനാല്‍ പെട്ടെന്ന് അന്വേഷണം നടത്താന്‍ കഴിയും. സകൂള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ മറ്റ് വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍, കലാകായികം തുടങ്ങി ആക്റ്റിവിറ്റി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം എന്നിവയും കൂടാതെ വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പ്രിന്റുചെയ്യുന്നതിനും സാധിക്കും.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശില്പശാല നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ്കിഷോര്‍ അധ്യക്ഷനായി. നഗരസഭാസ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എന്‍ ലളിത, ലൈലാ നസീര്‍, എം.ആര്‍ സോമനാരായണന്‍, കൗണ്‍സിലര്‍മാരായ ഷജിനി രാജന്‍, നഗരസഭ സെക്രട്ടറി കെ.എം മുഹമ്മദ് അനസ്, ജില്ലാ ടെക്‌നിക്കല്‍ ഓഫിസര്‍ അബ്ദുല്‍സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."