എന്‍ജിനിയറിങ് ,ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് തുടക്കം
കോഴിക്കോട്: 2017ലെ കേരള എന്‍ജിനിയറിങ് ,ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് തുടക്കമായി. സംസ്ഥാനത്തെ 307 കേന്ദ്രത്തിലും മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലുമായി പരീക്ഷ നടക്കുന്നത്. പേപ്പര്‍ ഒന്ന് ഫിസിക്സും കെമിസ്ട്രിയും പരീക്ഷയാണ് നടന്നത്. രാവിലെ പത്തുമുതല്‍ 12.30 വരെയാണ് പരീക്ഷ. ആദ്യദിന പരീക്ഷ പൊതുവെ എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷംമുതല്‍ മെഡിക്കല്‍ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയതിനാല്‍ സംസ്ഥാനത്ത് പ്രത്യേക പരീക്ഷയുണ്ടാവില്ല. മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിനും നീറ്റ് എഴുതിയാല്‍ മതി. എന്നാല്സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം നേടാന്‍ കീം അപേക്ഷ ക്ഷണിച്ചിരുന്നു. മേയ് ഏഴിനാണ് നീറ്റ്.
എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ സ്കോറിനും യോഗ്യതാ പരീക്ഷയില്‍ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിനും തുല്യപ്രാധാന്യം നല്കി തയ്യാറാക്കുന്ന എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും 2017-18 അധ്യയനവര്‍ഷത്തെ കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശനമുണ്ടാവുക. എന്‍ജിനിയറിങ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ രണ്ട് പേപ്പറും എഴുതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."