വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന ജോലിക്കാരി അറസ്റ്റില്‍
തിരുവനന്തപുരം: ഗൗരീശപട്ടത്തെ വീട്ടില്‍നിന്നു 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വേലക്കരി അറസ്റ്റില്‍. മച്ചയില്‍ സ്വദേശി കമലം (65) ആണ് അറസ്റ്റിലായത്. ഗൗരീശപട്ടം കൊച്ചു തളിയിക്കല്‍ കുഞ്ഞമ്മാ ജേക്കബിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. കഴിഞ്ഞ 25 വര്‍ഷമായി ജേക്കബും ഭാര്യ കുഞ്ഞമ്മ ജേക്കബും ദുബയിലായിരുന്നു. വിദേശത്തായിരുന്നപ്പോള്‍ വാങ്ങിയ സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. മക്കളും വിദേശത്തായതിനാല്‍ ഇവരെ നോക്കുന്നതിനായി രണ്ടുസ്ത്രീകളെ ജോലിക്ക് നിയമിച്ചിരുന്നു. കമലം കഴിഞ്ഞ ഒന്നരവര്‍ഷമായി ഈ വീട്ടില്‍ താമസിച്ച് ജോലിനോക്കി വരികയായിരുന്നു . കഴിഞ്ഞദിവസമാണ് അലമാരയില്‍ നിന്നു സ്വര്‍ണം കാണാതായത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കമലത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലിസ് പരിശോധിച്ചപ്പോള്‍ വന്‍തുക നിക്ഷേപിച്ചതതായി കണ്ടെത്തി. തുടര്‍ന്ന് അവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ കുറച്ചു കണ്ടെത്തി.
മെഡിക്കല്‍ കോളജ് സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഡി. ഗിരിലാല്‍, എ.എസ്.ഐ ജയശങ്കര്‍, എസ്.സി.പി.ഒ ജയന്‍, സി. പി.ഒമാരായ അനില്‍, ഷംല, സുമ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."