HOME
DETAILS

ദേശീയപാതയില്‍ അപകടം പതിയിരിക്കുന്നു

  
Web Desk
July 10 2018 | 19:07 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%a4%e0%b4%bf

മുഹമ്മ: ദേശീയപാതയില്‍ മതിയായ സൈന്‍ ബോര്‍ഡുകളും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലാണ് അപകടങ്ങള്‍ ഏറെയുണ്ടാകുന്നത്. ദേശീയ പാതയിലേയ്ക്ക് പ്രവേശിക്കുന്നതും മുറിച്ച് കടക്കുന്നതുമാണ് ഏറെ ശ്രമകരം.

ദേശീയപാതയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഏറെയും കാരണം അശ്രദ്ധമായ വാഹനമോടിക്കലാണ്. എന്നാല്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടാനുള്ള സൈന്‍ബോര്‍ഡുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ പലഭാഗങ്ങളിലും ഇല്ല എന്നതും വസ്തുതയാണ്. ചെറുതും വലുതുമായ ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളില്‍ സൈന്‍ബോര്‍ഡുകളോ ഗതാഗത നിയന്ത്രണ സംവിധാനമോ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയ്ക്കാം. ഈ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. ദേശീയ പാതയിലൂടെ വലിയ വാഹനങ്ങളടക്കം ചീറിപ്പായുമ്പോള്‍ റോഡിലേക്ക് പ്രവേശിക്കാനും മുറിച്ചുകടക്കാനും കാല്‍നടയാത്രികരടക്കം ബുദ്ധിമുട്ടുകയാണ്.
ദേശീയപാതയില്‍ പലയിടങ്ങളിലും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട് മറിഞ്ഞും പുല്ല് പിടിച്ച് കാണാന്‍ സാധിക്കാത്തതുമായ നിലയിലാണ്. പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഗതാഗതനിയന്ത്രണത്തിന് സിഗ്‌നല്‍ സംവിധാനം ഇല്ല.
ഇവിടങ്ങളില്‍ പൊലിസിനെയാണ് നിയോഗിച്ചിരിക്കുന്നത്. എല്ലാ സമയത്തും ഈ സേവനവും ലഭ്യമല്ല. ഗതാഗത തിരക്കേറിയ പല ജങ്ഷനുകളിലും പൊലിസിനെപോലും നിയോഗിച്ചിട്ടില്ല. നേരത്തെ പാതിരപ്പള്ളി ജങ്ഷനില്‍ ഗതാഗതനിയന്ത്രണത്തിന് പൊലിസുകാരെ നിയോഗിച്ചിരുന്നു. പിന്നീട് ഇത് പിന്‍വലിച്ചു. വളവനാട്, മാരാരിക്കുളം കളിത്തട്ട്, തുമ്പോളി ,പൂങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ഇവിടെങ്ങും സൈന്‍ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.
ഇടറോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനുകളിലെല്ലാം സിഗ്‌നല്‍ സംവിധാനവും പോലീസുകാരെയും നിയോഗിക്കുന്നത് പ്രായോഗികമല്ല. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയെന്നതാണ് പരിഹാരമാര്‍ഗ്ഗം. എന്നാല്‍ ഇവിടങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  5 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  5 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  5 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  5 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  5 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  5 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  5 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  5 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  5 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  5 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  5 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  5 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  5 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  5 days ago