പൊന്നാനിയില്‍ വീടുകയറിയുള്ള പ്രചാരണത്തില്‍ യു.ഡി.എഫ് സജീവം
കൂറ്റനാട്: പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യു.ഡി.എഫ് നേതാക്കള്‍ ബൂത്ത് തല പ്രചാരണങ്ങളില്‍ സജീവമായി. ജനപ്രതിനിധികളും, യു.ഡി.എഫ് നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം ബൂത്തിലും, ജനപ്രതിനിധികള്‍ അവരുടെ പ്രദേശങ്ങളിലും ആണ് ബൂത്ത് തല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.
പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ കുറ്റിപ്പുറം പഞ്ചായത്തിലെ ഊരോത്ത് പള്ളിയാല്‍ പ്രദേശത്ത് വീടു കയറിയുള്ള പ്രചാരണത്തില്‍ പങ്കാളിയായി. സി. മമ്മുട്ടി എം.എല്‍.എ ആതവനാട് പഞ്ചായത്തിലെ കാട്ടിലങ്ങാടിയിലും, എന്‍. ഷംസുദ്ദീന് എം.എല്‍.എ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കിലും, കുറുക്കോളി മൊയ്തീന് വളവന്നൂര്‍ പഞ്ചായത്തിലെ കുറുക്കോളിലും, അബ്ദുറഹ്മാന് രണ്ടത്താണി കല്പകഞ്ചേരി പഞ്ചായത്തിലെ പാറപ്പുറം ബൂത്തിലും ഹൗസ് കാമ്പയിനിംങില് പങ്കെടുത്തു.
കേന്ദ്രത്തില്‍ മതേതരസര്ക്കാരിനെ അധികാരത്തിലേറ്റാനുള്ള ജനങ്ങളുടെ ആവേശമാണ് ഗൃഹസമ്പര്‍ക്ക കാംപയിനില്‍ ദൃശ്യമാകുന്നതെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. വര്‍ധിച്ച ഭൂരിപക്ഷത്തോടെ മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നാണ് താഴെക്കിടയില്‍നിന്നുള്ള പ്രതികരണങ്ങളുടെ സൂചനയെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."