മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സമൂഹം തയാറാവണം: ശമീറലി തങ്ങള്‍
കോടാലി: പരസ്പര സ്നേഹവും സൗഹൃദവും അകന്നു കൊണ്ടിരിക്കുകയും ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സമൂഹം തയാറാവണമെന്ന് പാണക്കാട് സയ്യിദ് ശമീറലി ഷിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
കോടാലി ശൈഖ് അബ്ദുറഹ്മാന് വലിയുള്ളാഹി ആണ്ടുനേര്‍ച്ചയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ടു വരാനും അശരണരുടേയും നിലാലംബരുടേയും കണ്ണീരൊപ്പാനും സമയം കണ്ടെത്തിയെങ്കില്‍ മാത്രമേ ധാര്‍മിക മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മഹല്ല് പ്രസിഡന്റ് വി.കെ സിറാജുദ്ദീന് അധ്യക്ഷനായി. മഹല്ല് ഖത്തീബ് അബൂബക്കര്‍ ഫൈസി പ്രാര്‍ഥന നിര്‍വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി വി.എം ഇല്യാസ് ഫൈസി, അറാഫത്ത് അന്‍വര്‍, താളൂപ്പാടം ഇമാം കെ.എസ് മുഹമ്മദ് റഫീഖ് മൗലവി, അബ്ദുസ്സലാം റഹ്മാനി, ശാഫി മൗലവി, സലീം മൗലവി, വി.എം ഷാജഹാന്, ഹംസ പോക്കാക്കില്ലത്ത്, ദില്‍ഷാദ് സുലൈമാന്‍ സംസാരിച്ചു.
അല്‍ അഫ്സ അറബന സംഘത്തിന്റെ ദഫ് കളി നടന്നു. മജ്ലിസുന്നൂര് ആത്മീയ സംഗമത്തിനും സാധുജന സഹായ വിതരണത്തിനും പ്രാര്‍ഥനാ സംഗമത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."