മഞ്ചേരി നഗരസഭയില്‍ 30 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും
മഞ്ചേരി: മഞ്ചേരിയില്‍ മുപ്പത് കോടിയുടെ വാര്‍ഷിക വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നു മുനിസിപ്പല്‍ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ പറഞ്ഞു. മഞ്ചേരിയിലെ വിവിധ പ്രദേശങ്ങളുടെ ഗുണപരമായ വികസനങ്ങള്‍ നടപ്പാക്കുന്നതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു മുന്നോട്ടു പോകാനാണ് നഗരസഭ ലക്ഷ്യമാക്കുന്നത്.
വിവാദങ്ങള്‍ സൃഷ്ടിച്ച് വികസനങ്ങളെ മുരടിപ്പിക്കുന്ന എല്‍.ഡി.എഫിന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
മഞ്ചേരിയെ സമ്പൂര്‍ണ വികസന നഗരസഭയാക്കുകയാണ് യു.ഡി.എഫ് ഭരണസമിതിയുടെ ലക്ഷ്യം. പി.എം.എ.വൈ പദ്ധതി പ്രകാരം 530 കുടുംബങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക അദാലത്ത് അടുത്തമാസം സംഘടിപ്പിക്കും. മഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിലെ കുടിവളള പ്രശ്‌നം പരിഹരിക്കുന്നതിനായി അനുവദിച്ച് 82ലക്ഷം വാട്ടര്‍ അതോറിറ്റിയില്‍ അടച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഒരോ വാര്‍ഡുകളിലേക്കുമുള്ള എസ്റ്റിമേറ്റുകള്‍ തയാറാക്കി കുടിവെള്ള പ്രശ്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലനിന്നതുകൊണ്ടാണ് ഇതിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയാതെപോയത്. ഇക്കാര്യത്തില്‍ ഭരണസമിതിക്കു വീഴ്ച സംഭവിച്ചുവെന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശനം ശരിയല്ല. വികസന കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കുന്ന ശൈലി യു.ഡി.എഫിനില്ല.
ആസൂത്രണ സമിതി യോഗങ്ങളും വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങളും ചേര്‍ന്നുകൊണ്ടുതന്നെയാണ് ഒരോ വികസനപ്രവര്‍ത്തനങ്ങളും നടപ്പില്‍വരുത്താറുള്ളത്.
ഇത്തരം യോഗങ്ങളില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തതാണ്. മിനുട്‌സ് ബുക്കില്‍ അതിന്റെ കൃത്യമായ തെളിവുകളുമുണ്ട്.
വികസനങ്ങളുമായി മുന്നോട്ടുപോവുകയാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും ഇടതുപക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ ഇതിനു സഹകരിക്കണമെന്നും അവര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വല്ലാഞ്ചിറ മുഹമ്മദാലി, സജ്‌ന ടീച്ചര്‍, സമീറ മുസ്തഫ, യു.ഡി.എഫ് നേതാക്കളായ കണ്ണിയന്‍ മുഹമ്മദാലി, ടി.പി വിജയകുമാര്‍, പറമ്പന്‍ റഷീദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."