ട്രൈഡി ഇനി വീട്ടു കൂട്ടായ്മകളിലേക്ക്
കണ്ണൂര്‍: ജില്ലാ ഭരണകൂടവും ഇ ഗവേണന്‍സ് സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കിയ ട്രൈഡി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
ഒരു വ്യക്തിയുടെ ആധാര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ എളുപ്പമാക്കുന്നതാണ് ട്രൈഡിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ കോളേജുകളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ട്രൈഡി കാംപയിന് ഇനി ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ കൂടി സഹകരണത്തോടെയാവും നടപ്പിലാക്കുക. പളളിക്കുന്നിലെ കൊക്കേന്‍പാറ റസിഡന്‍സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാധാവിലാസം യു.പി സ്കൂളില്‍ രണ്ടാം ഘട്ട ട്രൈഡി കാംപയിന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഐ.ടി മിഷന് ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം മിഥുന് കൃഷ്ണ ട്രൈഡി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കോര്പറേഷന് കൗണ്‍സിലര്‍ പി രതി
അധ്യക്ഷയായി. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പ്രൊഫ.കെ.എ സരള മുഖ്യപ്രഭാഷണം നടത്തി. കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ എന്‍.കെ പ്രസന്ന, റിട്ട.പൊലിസ് സൂപ്രണ്ട് എം.വി സോമസുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."