കടകംപള്ളിക്ക് താക്കീത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്ഷന് വാങ്ങുന്നവര്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്യണമെന്നും ഇല്ലെങ്കില്‍ ദൈവകോപമുണ്ടാകുമെന്നും പറഞ്ഞ മന്ത്രി കടകംപള്ളിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് താക്കീത് നല്കി.
പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കടകംപള്ളിക്ക് കത്തുനല്‍കി. ചീഫ് സെക്രട്ടറി മുഖേനെയാണ് കത്ത് നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇനി ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദൈവത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ദൈവനാമത്തില്‍ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷന്‍ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തിലുണ്ട്. കണ്ണൂരിലെ വെള്ളാവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."