മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ അച്ഛനെയും മകനെയും രക്ഷപ്പെടുത്തി
ഫറോക്ക് : മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു കാണാതായ അച്ഛനെയും മകനെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യതൊഴിലാളികളും ചേര്‍ന്നു രക്ഷപ്പെടുത്തി. കോഴിക്കോട് പുതിയാപ്പയില്‍ നിന്നു മീന്‍പിടുത്തത്തിനു പോയ ഒറീസ്സക്കരായ നഞ്ജയ ദാസ് (48) മകന്‍ ജോഷിന്‍ (19) എന്നിവരെയാണ് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സമെന്റ് വിഭാഗവും മീന്‍പിടുത്തക്കാരും ചേര്‍ന്നു രക്ഷപ്പെടുത്തിയത്.
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. മീന്‍പിടുത്തത്തിനിടെ വെളളത്തില്‍ വീണ ധനഞ്ജയ ദാസിനെ രക്ഷിക്കാനായി കടലില്‍ ചാടിയതായിരുന്നു ജോഷി. ഇതിനെ തുടര്‍ന്നു ഇരുവരെയും കാണാതാവുകയായിരുന്നു.
കൈരളി എന്ന ബോട്ടില്‍ 12 പേരടങ്ങുന്ന സംഘം മൂന്ന് ദിവസം മുന്‍പാണ് മീന്‍പിടുത്തത്തിനു പോയത്. ഞായറാഴ്ച രാത്രി വൈകിയാണ് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സമെന്റ് വിഭാഗത്തിനു അപകട വിവരം ലഭിക്കുന്നത്. കോഴിക്കോട് വെളളയില്‍ നിന്നും 16 ഫാദം അകലെ നീന്തി നില്‍കുകയായിരുന്ന ധനഞ്ജയ ദാസിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗംആദ്യം രക്ഷപ്പെടുത്തിയത്. അവശനായി അര്‍ദ്ധബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍ ബേപ്പൂര്‍ ഹാര്‍ബറിലെത്തിച്ചു. ഹാര്‍ബറിലെത്തിച്ച ആംബുലന്‍സില്‍ ഞൊടിയിടയില്‍ മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.
വീïും മകന്‍ ജോഷിനെ കïെത്തുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തെരച്ചില്‍ തുടരുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെ ബേപ്പൂരില്‍ നിന്നും പോയ ബോട്ടിലെ തൊഴിലാളികള്‍ ജോഷിനിനെ കïെത്തുകയായിരുന്നു. ഇയാളെ മറ്റു ബോട്ടില്‍ പുതിയാപ്പ ഹാര്‍ബറിലെത്തിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റ്റൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ തക്കസമയത്തുളള ഇടപെടലാണ് രïു പേരുടെ ജീവന്‍ രക്ഷിക്കാനായത്. മറ്റു ബോട്ടുകാരുടെ സഹകരണവും തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായി. ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സീനിയര്‍ പൊലിസ് ഓഫിസര്‍ സുബോദ് ലാല്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ താജുദ്ദീന്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."