ഹൈക്കോടതി ജഡ്ജിയാണെന്ന് സുകേഷ് പരിചയപ്പെടുത്തിയെന്ന് പൊലിസ്
ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിയാണെന്ന് പരിചയപ്പെടുത്തിയാണ് സുകേഷ് ചന്ദ്രശേഖരന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനുമായി ബന്ധപ്പെട്ടതെന്ന് പൊലിസ്. പിളര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ച രണ്ടില ചിഹ്നം തങ്ങള്‍ക്ക് തിരിച്ചുകിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ സുകേഷ് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സുകേഷ് ഇടനിലക്കാരനായി ദിനകരനെ സമീപിച്ചതെന്നും ഡല്‍ഹി പൊലിസ് അറിയിച്ചു.
ഏപ്രില്‍ 16 ന് അറസ്റ്റിലാകുന്നതിന് 20 മണിക്കൂര്‍ മുന്‍പ് ദിനകരന് സുകേഷുമായി സംസാരിച്ചിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയാണെന്നാണ് ഇയാള്‍ ദിനകരനോട് പറഞ്ഞിരുന്നത്. പാര്‍ട്ടി ചിഹ്നം നേടിത്തരാമെന്നും സുകേഷ് വാഗ്ദാനം ചെയ്തിരുന്നു. ശനിയാഴ്ച ഏഴുമണിക്കൂറും ഞായറാഴ്ച 11 മണിക്കൂറുമാണ് ഡല്‍ഹി പൊലിസ് ദിനകരനെ ചോദ്യം ചെയ്തത്. സുകേഷിനെ അറിയില്ലെന്നും ഹൈക്കോടതി ജഡ്ജിയാണെന്നു കരുതി സുകേഷിനെ സന്തോഷിപ്പിച്ചുവെന്നും ദിനകരന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
അണ്ണാ ഡി.എം.കെ.യുടെ തെരഞ്ഞെുപ്പ് ചിഹ്നമായ 'രണ്ടില' ലഭിക്കാന്‍ സുകേഷ് വഴി ദിനകരന് തെരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. രണ്ടില ചിഹ്നം നേടിയാല്‍ 50 കോടി സുകേഷിനു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ 10 കോടി രൂപ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകേഷ് ഡല്‍ഹി പൊലിസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ദിനകരനെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."