'ബി.ജെ.പിയിലേക്കില്ല, പോരാട്ടം മുഖ്യമന്ത്രി സ്ഥാനത്തിനായല്ല, ജനതക്കായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ്'- ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് സച്ചിന്‍
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പോരു മൂക്കുകയാണ്. ഒരു പക്ഷത്ത് മുഖ്യമന്ത്ര അശോക് ഗെലോട്ട്. മറുപക്ഷത്ത് സച്ചിന്‍ പൈലറ്റ്. ചെറുപ്രായത്തില്‍ ജനമനസ്സുകളില്‍ ഇടം നേടി. കേന്ദ്രമന്ത്രി, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍, ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ഏറെ വഹിച്ചിട്ടുണ്ട് ഈ 42കാരന്‍. ഉപമുഖ്യമന്ത്രി, പി.സി.സി അധ്യക്ഷന്‍ എന്നീ പദവികളില്‍ നിന്നും സചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ഒഴിവാക്കിയതാണ് അവസാന സംഭവം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറെ ആഘോഷപ്പെട്ടിരുന്ന സച്ചിന്‍ പൈലറ്റെന്ന യുവ നേതാവിന്റെ രാഷ്ട്രീയ ഭാവിയെച്ചൊല്ലി അഭ്യൂഹങ്ങള്‍ ഉയരുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ടുതന്നെ പൊരുതുമോ അതോ ബി.ജെ.പിയിലേക്ക് ചേക്കേറുമോ അതോ ലക്ഷ്യം പുതിയ പാര്‍ട്ടിയോ. സച്ചിന്‍ പൈലറ്റ് സംസാരിക്കുന്നു.
താങ്കള്‍ക്കെന്താണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ഇത്രയും ദേഷ്യം
എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. പ്രത്യേക പദവിയോ സ്ഥാനമോ ഞാന്‍ ആവശ്യപ്പെടുന്നുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പാലിക്കണം എന്നു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അനധികൃത ഖനനം നിര്‍ത്തുന്നതിനായി വസുന്ധരെ രാജ സിന്ധ്യസര്‍ക്കാറിനെതിരെ ഞങ്ങള്‍ കാമ്പയിന്‍ നടത്തിയിരുന്നു. അത് അന്നത്തെ ബി.ജെ.പി സര്‍ക്കാറിനെ നല്‍കിയ ഇനുമതികള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം വസുന്ധരയുടെ അതേ പാതയില്‍ ചരിക്കുക എന്നതിനപ്പുറം ഗെലോട്ട് ഒന്നും ചെയ്യുന്നില്ല.
ശിഷ്ടജീവിതം മുഴുവന്‍ ജയ്പൂരിലെ സര്‍ക്കാര്‍ ബംഗ്ലാവില്‍ കഴിയാനായി 2017ല്‍ വസുന്ധര രാജ നടപ്പാക്കിയ ഒരു ഭേദഗതി ഹൈക്കോടതി തടഞ്ഞിരുന്നു. വസുന്ധരയെ ബംഗ്ലാവില്‍ നിന്നും ഒഴിവാക്കാന്‍ ഗെലോട്ട് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പകരം അതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയാണ് ഗെലോട്ട് ചെയ്തത്.
എനിക്കോ എന്നെ പിന്തുണക്കുന്നവര്‍ക്കോ മാന്യമായ പരിഗണന നല്‍കാനോ രാജസ്ഥാന്‍ വികസനത്തില്‍ പങ്കാളിയാക്കാനോ കഴിയാത്ത വിധം തന്റെ ബി.ജെ.പി മുന്‍ഗാമിയെസഹായിക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. എന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഫയലുകള്‍ എനിക്ക് അയക്കുന്നില്ല. കാബിനറ്റ് കൂടിയിട്ട് മാസങ്ങളായി. ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പുകള്‍ പാലിക്കാന്‍ എന്നെ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ഈ സ്ഥാനം കൊണ്ട് എന്തു പ്രയോജനം.
മുഷിച്ചില്‍ കാണിക്കുന്നതിന് പകരം, എന്തുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയില്ല
പാര്‍ട്ടിക്കുള്ളില്‍ ഈ പ്രശ്‌നം ഞാന്‍ പലതവണ ഉയര്‍ത്തി. രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി പ്രതിനിധി അവിനാഷ് പാണ്ഡേയടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് ഈ പ്രശ്‌നം അവതരിപ്പിച്ചതാണ്. ഗെ്‌ലോട്ടിനോട് തന്നെ കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ ചേര്‍ന്നുള്ള ഒരു മീറ്റിങ്ങും അവിടെ നടക്കാറുണ്ടായിരുന്നില്ല. സംവാദത്തിനോ ചര്‍ച്ചക്കോ ഉള്ള യാതൊരു അവസരവും പാര്‍ട്ടിക്കുള്ളിലില്ലായിരുന്നു.
ജുലൈ 13ന് അശോക് ഗെലോട്ട് കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചുചേര്‍ത്തപ്പോള്‍ താങ്കള്‍ അത് ബഹിഷ്‌കരിച്ചു. നിങ്ങള്‍ക്ക് കാര്യങ്ങള്‍ അവിടെ പറയാമായിരുന്നു. പക്ഷേ താങ്കള്‍ പാര്‍ട്ടിവിപ്പ് ലംഘിക്കുകയാണ് ചെയ്തത്
എന്റെ ആത്മാഭിമാനം വ്രണപ്പെട്ടിരുന്നു. സംസ്ഥാന പൊലിസ് എനിക്ക് രാജ്യദ്രോഹക്കുറ്റത്തിന് നോട്ടിസ് അയച്ചു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ നിര്‍ദ്ദയമായ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നത് ഓര്‍ക്കുന്നോ. എന്നാല്‍ ഇവിടെ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വന്തം മന്ത്രിക്കെതിരെ തന്നെ രാജ്യദ്രോഹം ചുമത്തുന്നു. അനീതിക്കെതിരെയുള്ള എന്റെ പ്രതിഷേധമായിരുന്നു ബഹിഷ്‌കരണം. സാധാരണ വിപ്പ് നല്‍കാറുള്ളത് നിയമസഭയിലാണ്. ഗെലോട്ട് യോഗം വിളിച്ചുകൂട്ടിയത് സ്വന്തം വീട്ടിലായിരുന്നു. പാര്‍ട്ടി ആസ്ഥാനത്തുപോലുമായിരുന്നില്ല.
സര്‍ക്കാരിനെ മറിച്ചിടാന്‍ താങ്കള്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണ് അശോക് ഗെഹ്‌ലോട്ട് പറയുന്നത്
അത്തരം പ്രചാരണത്തില്‍ ഒരു വാസ്തവുമില്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് വിജയത്തിനായി കഠിനമായി വിയര്‍പ്പൊഴുക്കിയവനാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിന് സ്വന്തം പാര്‍ട്ടിക്കെതിരെ പണിയെടുക്കണം.
ഇപ്പോള്‍ താങ്കളുടെ വികാരങ്ങള്‍ പോലും കണക്കിലെടുക്കാതെ സ്ഥാനത്തു നിന്നും നീക്കിയിരിക്കുന്നു. കോണ്‍ഗ്രസിനകത്തു തന്നെ താങ്കള്‍ക്ക് അതിജീവിക്കാനാകുമെന്ന് ഇനിയും കരുതുന്നുണ്ടോ
എന്നെ ഇതൊന്ന് ഉള്‍ക്കൊള്ളാന്‍ അനുവദിക്കാന്‍ അനുവദിക്കൂ ആദ്യം. നടപടി കഴിഞ്ഞിട്ട് 24 മണിക്കൂര്‍ പോസലും ആയിട്ടില്ല. ഞാനിപ്പോഴും കോണ്‍ഗ്രസുകാരനാണ്. അടുത്തഘട്ടം എന്താണെന്ന് എന്നെ പിന്തുണക്കുന്നവരുമായി കൂടിച്ചേര്‍ന്ന് ആലോചിക്കും.
താങ്കള്‍ ബി.ജെ.പിയില്‍ ചേരുമോ താങ്കള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബി.ജെ.പി പറയുന്നു
ഞാനൊന്നുകൂടി വ്യക്തമായി പറയുന്നു. ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല. ജനങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മാത്രം ഈ നിമിഷത്തില്‍ ഞാന്‍ പറയുന്നു.
നിങ്ങള്‍ ബി.ജെ.പി നേതാക്കളുമായുള്ള ബന്ധത്തിലാണോ. താങ്കള്‍ ഓം മാഥൂര്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ കണ്ടു എന്ന് റിപ്പോര്‍ട്ടുണ്ടല്ലോ
ഞാന്‍ ഒരു ബി.ജെ.പി നേതാവിനെയും കണ്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ സിന്ധ്യയെ കണ്ടിട്ടില്ല. മാഥൂറിനെയോ മറ്റാരെയെങ്കിലുമോ ഞാന്‍ കണ്ടിട്ടില്ല.
എന്തുകൊണ്ടാണ് മുഖ്യമന്ത്രിയാകുക എന്നത് താങ്കളെ സംബന്ധിച്ച് ഇത്ര പ്രാധാന്യമേറിയതാവുന്നത്. കേന്ദ്രമന്ത്രി, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍, ഉപമുഖ്യമന്ത്രി എന്നീ പദവികളെല്ലാം 40 വയസ്സിനുള്ളില്‍ നേടിയെന്ന് താങ്കളുടെ പാര്‍ട്ടിയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. താങ്കള്‍ ക്ഷമയില്ലാത്തവനും അത്യാഗ്രഹിയുമാണോ
മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. 2018ല്‍ പാര്‍ട്ടി വിജയത്തിലെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഞാന്‍ അവകാശവാദം ഉന്നയിച്ചെന്നത് നേരാണ്. എനിക്കതിന് കാരണങ്ങളുണ്ടായിരുന്നു. 200 അംഗ സഭയില്‍ പാര്‍ട്ടിക്ക് 21 സീറ്റുകള്‍ മാത്രമുള്ളപ്പോഴാണ് ഞാന്‍ ചുമതലയേറ്റെടുക്കുന്നത്.
ആ അഞ്ചുവര്‍ഷം ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഗെലോട്ട് ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. പാര്‍ട്ടിയെ ഉത്തേജിപ്പിക്കാനായി ഒന്നും ചെയ്തില്ല. വസുന്ധര രാജെയുടെ കെടുകാര്യസ്ഥത പൊലിസ് നടപടികള്‍ വകവെക്കാതെ ഞങ്ങള്‍ തുറന്നുകാട്ടി. പക്ഷേ പാര്‍ട്ടി വിജയിച്ചതിനുശേഷം ഗെലോട്ട് മുഖ്യമന്ത്രി കസേരക്കുവേണ്ടി അവകാശവാദമുന്നയിച്ചു. അനുഭവ സമ്പത്ത് പറഞ്ഞാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. എന്തായിരുന്നു അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്. 2018നു മുമ്പ രണ്ടു തവണ 1999ലും 2009 ലും മുഖ്യമന്ത്രി ആയതാണ് അദ്ദേഹം. രണ്ടുതവണയും അദ്ദേഹത്തിന്റെ ഭരണശേഷം പാര്‍ട്ടിക്ക് സീറ്റുകള്‍ കുറഞ്ഞു. 56ല്‍ നിന്ന് 26 ലെത്തിച്ചു. എന്നിട്ടും അദ്ദേഹത്തിന് മൂന്നാംതവണയും മുഖ്യമന്ത്രിസ്ഥാനം നല്‍കി.
പിന്നീട് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാന്യമായ എണ്ണം സീറ്റുകള്‍ അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാഥിക്ക് ഗെലോട്ടിന്റെ സ്വന്തം മണ്ഡലത്തില്‍ പോലും വിജയിക്കാനായില്ല. അതായിരുന്നു അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്.
എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഞാന്‍ സ്വീകരിച്ചിരുന്നു. രാഹുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വൈമനസ്യത്തോടെയാണെങ്കിലും ഉപമുഖ്യമന്ത്രി പദം ഞാന്‍ ഏറ്റെടുത്തത്. അധികാരവും ജോലിയും തുല്യമായി പങ്കിടണമെന്ന് രാഹുല്‍ അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പകരം എന്നെ ഒതുക്കുന്നതും നാണം കെടുത്തുന്നതും ജനങ്ങളോടുള്ള വാഗ്ദാനം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് എന്നെ തടയുകയും ചെയ്യുന്നത് അദ്ദേഹം അജണ്ടയാക്കി മാറ്റി.
പ്രശ്‌നത്തില്‍ രാഹുല്‍ഗാന്ധി ഇടപെട്ടോ അദ്ദേഹത്തെ താങ്കള്‍ക്ക് ലഭ്യമായോ
രാഹുല്‍ഗാന്ധി ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റല്ല. അദ്ദേഹം ചുമതല വിട്ടശേഷം ഗെലോട്ടും അദ്ദേഹത്തിന്റെ എ.ഐ.സി.സി സുഹൃത്തുക്കളും എനിക്കെതിരെ പടയൊരുക്കം തുടങ്ങി. അന്നു മുതല്‍ ആത്മാഭിമാനം രക്ഷിക്കുക എന്നത് എന്നെ സംബന്ധിച്ച് ഒരു പോരാട്ടമായി മാറി.
ഗാന്ധികുടുംബത്തിലെ ആരെങ്കിലും താങ്കളുടെ ക്ലേശം കേട്ടോ അവരെ സമീപിക്കാന്‍ ഈ ആഴ്ച താങ്കള്‍ ശ്രമിച്ചിരുന്നോ
സോണിയഗാന്ധിയുമായോ രാഹുല്‍ഗാന്ധിയുമായോ എനിക്ക് യാതൊരും ബന്ധവുമില്ല. പ്രിയങ്കഗാന്ധി എന്നെ ഫോണില്‍ ബന്ധപ്പെട്ടു. അത് സ്വകാര്യ സംഭാഷണമായിരുന്നു. അത് യാതൊരു പരിഹാരവും നിര്‍ദേശിക്കുന്നതായില്ല.
എന്തൊക്കെയാണ് താങ്കളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയാകാനും അംഗങ്ങളുടെ മന്ത്രിസ്ഥാനം ഉറപ്പിക്കാനും ആവശ്യമുന്നയിക്കുന്നില്ലേ
ഞാന്‍ ഇതൊന്നും ആവശ്യപ്പെടുന്നില്ല. എനിക്ക് വേണ്ടത് ജോലി ചെയ്യാന്‍ മാന്യമായ അന്തരീക്ഷവും ഉറപ്പുനല്‍കിയ തുല്യപ്രാതിനിധ്യവുമാണ്. ഞാന്‍ ആവര്‍ത്തിക്കുന്നു. ഇത് അധികാരത്തിനോ പദവിക്കോ വേണ്ടിയല്ല. ഇത് അന്തസ്സിനും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്രിനുമുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."