ചെര്‍പ്പുളശ്ശേരി റെയ്ഞ്ചില്‍ ശക്തമായ എക്സൈസ് റെയ്ഡ്
ചെര്‍പ്പുളശ്ശേരി: എക്സൈസ് റെയിഞ്ച് പരിധിയില്‍ വീട്ടിക്കാട്, വെള്ളിനേഴി , കടമ്പഴിപ്പുറം, ചീനിക്കടവ്, കുട്ടിലക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ 600 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു. അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ചതിന് കരിമ്പുഴ വില്ലേജില്‍ കുണ്ടൂര്‍കുന്ന് ദേശം ഗോപി മകന് സംഗീത്, ശ്രീകൃഷ്ണപരും വില്ലേജില്‍ കുഞ്ചു മകന് സേതുമാധവന്, വെള്ളിനേഴി വില്ലേജില്‍ കുറ്റാനിശ്ശേരി ദേശം പുത്തിരിതരകന് മകന് ഉണ്ണികൃഷ്ണന് എന്നിവര്‍ക്കതിരേ കേസെടുത്തു. ചളവറ വില്ലേജിലെ കണ്ണേരി വീട്ടില്‍ രാജേഷ് എന്നയാളെ 3.900 ലിറ്റര്‍ വിദേശ മദ്യം കൈവശം വെച്ച് വില്പനടത്തിയതിന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചെര്‍പ്പുളശ്ശേരി ടൗണ്‍ പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിച്ചതിന് 45 പേര്‍ക്കെതിരെ പിഴ ചുമത്തി . റെയ്ഞ്ച് പരിധിയില്‍ ശക്തമായ റെയ്ഡ് തുടരുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.ഗോപി, പ്രിവന്റീവ് ഓഫീസര്‍ ജി.എം.മനോജ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. പി.രാജേഷ്, എ.ആര്.രാജേന്ദ്രന്, കെ.എസ്. ബാസ്റ്റ്യന്‍, പി.പി.പ്രദീപ്കുമാര്‍, ഡ്രൈവര്‍ സുകമാരന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."