HOME
DETAILS
MAL
ശിവശങ്കറെ ചോദ്യം ചെയ്തത് സാധാരണ നടപടിക്രമം മാത്രം: മുഖ്യമന്ത്രി
backup
July 16 2020 | 02:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ 10 മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തത് സാധാരണ നടപടിക്രമം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേസില്‍ കാര്യമായി അന്വേഷണം നടക്കുന്നുണ്ട്. നമ്മളതില് കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റ് ചെയ്തവരെല്ലാം അതിന്റേതായ ഫലം അനുഭവിക്കേണ്ടതായി വരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറെ ചോദ്യം ചെയ്തതു സംബന്ധിച്ച് യാതൊന്നും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായിരുന്നില്ല. വിഷയം അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. അതു മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
എന്‍.ഐ.എയും കസ്റ്റംസും കേസ് വിശദമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."