HOME
DETAILS
MAL
തുര്‍ക്കിയില്‍ സുവിശേഷ പ്രാസംഗികന് അറസ്റ്റില്‍
backup
July 11 2018 | 21:07 PM
അങ്കാറ: തുര്‍ക്കിയില്‍ സുവിശേഷ പ്രാസംഗികന് അദ്നാന് ഒക്തര്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. ബലാത്സംഗക്കേസിനു പുറമെ നിരവധി തട്ടിപ്പുകേസുകളിലും ഇയാള്‍ പ്രതിയാണ്. ചാരവൃത്തിക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്താംബൂളില്‍ വെച്ചാണ് അദ്നാന് ഒക്തര്‍ അറസ്റ്റിലാകുന്നത്. ഇയാളുടെ അനുയായികളില്‍ 79 പേരെ ഇതിനോടകം പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 235 അറസ്റ്റ് വാറന്റുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ്, ക്രിമിനല്‍ സംഘടനയ്ക്ക് രൂപം കൊടുക്കല്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണം, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തല്‍, രാഷ്ട്രീയ, സൈനിക ചാരവൃത്തി തുടങ്ങി ഒരു ഡസനിലധികം കേസുകളിലാണ് ഒക്തറും അനുയായികളും പ്രതികളായിരിക്കുന്നത്.
സ്വന്തം ടെലിവിഷന്‍ ചാനല്‍ വഴി ടോക് ഷോ പരിപാടികളാണ് ഇയാള്‍ കൂടുതലായും സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."