HOME
DETAILS
MAL
പോളിങ് ബൂത്തില്‍ മൊബൈല്‍ഫോണ്‍ പാടില്ല
backup
April 10 2019 | 03:04 AM
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിന് 100 മീറ്റര്‍ പരിധിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണിത്. വോട്ട് ചെയ്യാനെത്തുന്നവരെയും ബൂത്ത് ഏജന്റുമാരെയും മൊബൈല്‍ ഫോണുമായി ബൂത്തിനകത്തേക്ക് കയറ്റിവിടില്ലെന്നും ജില്ലാ വരണാധികാരി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ മൂവ്മെന്റ് രജിസ്റ്റര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏജന്റുമാര്‍ പോളിങ് ബൂത്തിലേക്ക് വരുന്നതും പോകുന്നതും ഈ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."