നാലാമത് സഹകരണ ലൈബ്രറി കോണ്‍ഗ്രസ് ഇന്ന് മുതല്‍ 28 വരെ
പാലക്കാട്: നാലാമത് സഹകരണ ലൈബ്രറി കോണ്‍ഗ്രസ് ഇന്ന് മുതല്‍ 28 വരെ പാലക്കാട് നടക്കും. സഹകരണവകുപ്പും, സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തും രാജ്യത്തും ഉയര്‍ന്നു വരുന്ന പുതിയ വിജ്ഞാന അനുഭവങ്ങള്‍ സഹകാരികള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടാന്‍ സഹകരണ ലൈബ്രറികളെ പ്രാപ്തമാക്കുന്ന വിഷയാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും സഹകരണ ലൈബ്രറി കോണ്‍ഗ്രസ് വേദിയാക്കും.
ഇതിനോടനുബന്ധിച്ച് ഇന്ന് മൂന്നിന് പാലക്കാട് ടൗണ്‍ഹാള്‍ അനക്‌സില്‍ എന്‍.ബി.എസ് പുസ്തകോത്സവം നടക്കും. നോവലിസ്റ്റ് സുസ്‌മേഷ് ചന്ത്രോത്ത് ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ എസ്.പി.സി.എസ് വൈസ് പ്രസിഡന്റ് പി.വി.കെ പനയാല്‍ അധ്യക്ഷനാകും. സഹകരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി വേണുഗോപാല്‍ ഐ.എ.എസ് പുസ്തകപ്രകാശനം ചെയ്യും.
തുടര്‍ന്ന് നാടന്‍ നാടകസംഘം തക്ഷന്‍കുന്ന് അവതരിപ്പിക്കുന്ന കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'തക്ഷന്‍കുന്ന് സ്വരൂപം' നോവലിന്റെ നാടകാവിഷ്‌കാരം നടക്കുമെന്ന് എസ്.പി.സി.എസ് പബ്ലിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
27ന് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ നാലാമത് സഹകരണലൈബ്രറി കോണ്‍ഗ്രസ് ഉദ്ഘാടനസമ്മേളനവും പ്രതിനിധി സമ്മേളനവും നടക്കും. സാംസ്‌കാരികം, നിയമ, പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണം, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സഹകരണ ലൈബ്രറികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യും.
അന്ന് വൈകുന്നേരം അഞ്ചിന് രാഗതരംഗം സംഗീതകൂട്ടായ്മ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള ഉായിരിക്കും.
സമാപന ദിനത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ അഡ്വ. പി.കെ ഹരികുമാര്‍ 'സഹകരണ ലൈബ്രറി പ്രസ്ഥാനവും ഗ്രന്ഥശാലാപ്രസ്ഥാനവും: ചരിത്രം, വര്‍ത്തമാനം, ഭാവി പരിപ്രേക്ഷ്യം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിഷയാവതരണം നടത്തും.
ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ സുനില്‍ കുമാര്‍, പാലക്കാട് ജനറല്‍ കണ്‍വീനര്‍ ജോയിന്റ രജിസ്ട്രാര്‍ എം.കെ ബാബു, അസി.രജിസ്ട്രാര്‍ എം ശബരീദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."