HOME
DETAILS
MAL
പുല്‍വാമ രക്തസാക്ഷികളുടെ പേരില്‍ വോട്ടുതേടിയ മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്
backup
April 10 2019 | 05:04 AM
ന്യൂഡല്‍ഹി: പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും ബാലകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികരുടെയും പേരില്‍ വോട്ടുതേടിയ പ്രധാനമന്ത്രിയുടെ പ്രസംഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി.
2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ മാസം ഉത്തരവിറക്കിയതുമാണ്. എന്നിട്ടും നിയമം ലംഘിച്ച നരേന്ദ്രമോദിയുടെ നടപടിയില്‍
മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്.
കഴിഞ്ഞ ദിവസം ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."