ഇടപാടുകാര്‍ പ്രതിഷേധത്തില്‍; ബത്തേരി കാനറാ ബാങ്കില്‍ പണമെണ്ണാനും സര്‍വിസ് ചാര്‍ജ്
കല്‍പ്പറ്റ: ഇടപാടുകാരുടെ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് ബാങ്കില്‍ പ്രത്യേക ഫീസ്. ബത്തേരി കാനറാ ബാങ്കിലാണ് നോട്ട് എണ്ണണമെങ്കില്‍ ഫീസ് ആവശ്യപ്പെടുന്നത്.
ബത്തേരി പുതുക്കാട് സ്വദേശിയായ ഷീബയോടാണ് കൊണ്ടുവന്ന പണം എണ്ണാന്‍ പ്രത്യേക പണം ആവശ്യപ്പെട്ടത്.
മകന്റെ വിദ്യാഭ്യാസ ഫീസിനത്തില്‍ സുഹൃത്തിന്റെ കാനറാബാങ്ക് അക്കൗണ്ടിലേക്ക് പണം അടക്കാനാണ് അവര്‍ ബാങ്കിലെത്തിയത്. യൂനിയന്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച 20,000 രൂപയായിരുന്നു അടക്കേണ്ടിയിരുന്നു.
ഇവിടെ നിന്നു ലഭിച്ചത് 20 രൂപയുടെ പത്ത് കെട്ടുകളായിരുന്നു. ഈ തുകയുമായി ബാങ്കിലെത്തിയപ്പോഴാണ് ഇത് എണ്ണുന്ന ഇനത്തില്‍ 100 രൂപ കൂടുതല്‍ ബാങ്ക് ആവശ്യപ്പെട്ടത്.
നോട്ട് എണ്ണുന്നയാളുടെ ഫീസ് എന്നാണ് ഇതിനായി പറഞ്ഞത്. നോട്ട് എണ്ണാന്‍ മെഷീന് ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഷീബയെ ബാങ്ക് മാനേജര്‍ അസഭ്യം പറഞ്ഞു. മെഷീന് ഉണ്ടെങ്കിലും കൂടുതല്‍ പണം അടച്ചാല്‍ മാത്രമെ അക്കൗണ്ടിലേക്ക് പണം അയക്കൂ.
ഇതിന് സൗകര്യമില്ലെങ്കില്‍ വേറെ എവിടെയെങ്കിലും കൊണ്ടുപോകാനും മാനേജര്‍ പറഞ്ഞു. അപമാനിതയായ ഇവര്‍ മറ്റൊരു ബാങ്കില്‍ നിന്നാണ് പണം അയച്ചുകൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."