HOME
DETAILS

രാഹുല്‍ ഗാന്ധി ഇരുപതില്‍ ഒരാള്‍ മാത്രം: പിണറായി

  
backup
April 11, 2019 | 9:35 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

കല്‍പ്പറ്റ: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വയനാടിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതുകൊണ്ടാണ് വയനാടിനെ പാക്കിസ്താന്‍ എന്ന് വിളിച്ച് അപമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം വയനാടിനെ ആകെ അപമാനിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗിച്ചത്. എന്തും വിളിച്ചുപറയാന്‍ കേമനായ ആളാണ് അമിത് ഷാ. വയനാട്ടിലെ യോഗം കണ്ടാല്‍ പാക്കിസ്താനിലെ യോഗമാണെന്ന് തോന്നുമെന്നാണ് പറയുന്നത്. വയനാടിനെപ്പറ്റി എന്തെങ്കിലും അദ്ദേഹത്തിനറിയാമോ വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെക്കുറിച്ച് വല്ല ഗ്രാഹ്യവും അമിത് ഷായ്ക്കുണ്ടോ. സ്വതന്ത്ര്യ സമര പോരാട്ടത്തില്‍ എന്തെങ്കിലുമൊരു പങ്കു വഹിച്ചിട്ടുണ്ടെങ്കിലല്ലേ അതേക്കുറിച്ച് അറിയാന്‍ കഴിയൂ, അതില്ലല്ലോ. വയനാട്ടില്‍ ബ്രിട്ടനെതിരായ പോരാട്ടത്തില്‍ പഴശ്ശിരാജയ്ക്ക് ഒപ്പം നിന്നത് വയനാട്ടിലെ കുറിച്യപ്പടയാണെന്ന് ആര്‍ക്കാണറിയാത്തത്.


സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ ഒരു സ്ഥാനാര്‍ഥി മാത്രമാണ് രാഹുല്‍ഗാന്ധി. 20 മണ്ഡലത്തിലും നമുക്ക് യു.ഡി.എഫ് എതിരാളികള്‍ ഉണ്ട്. അതിലൊരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി. 20 മണ്ഡലങ്ങളില്‍ ചിലതില്‍ കോണ്‍ഗ്രസിന് ആര്‍.എസ്.എസ്, ബി.ജെ.പി സഹായം ലഭിക്കുന്നത് പരസ്യമായ രഹസ്യമാണ്. എല്ലായിടത്തും നാം ഇതേ ശക്തികളെത്തന്നെയാണ് നേരിടുന്നത്. വയനാട്ടിലും നാം ശക്തമായ മത്സരം കാഴ്ചവയ്ക്കണം.


വിജയിക്കാന്‍ തന്നെയാണ് എല്‍.ഡി.എഫ് മത്സരിക്കുന്നത്. അക്കാര്യത്തില്‍ ഇടതുപക്ഷത്തിനു ലഭിച്ച നല്ല സ്ഥാനാര്‍ഥി തന്നെയാണ് പി.പി സുനീര്‍.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ആലോചനയില്‍ വരുമ്പോള്‍ തന്നെ തങ്ങള്‍ പറഞ്ഞിരുന്നു എന്തു സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്ന്. എല്‍.ഡി.എഫിനെ നേരിടാനാണ് നിങ്ങള്‍ വരുന്നത്. ഇടതുപക്ഷമാണ് ഇന്ന് രാജ്യത്ത് തകര്‍ക്കപ്പെടേണ്ട ശക്തിയെന്ന സന്ദേശം നിങ്ങള്‍ നല്‍കുന്നു.
വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടെടുത്ത് ഇന്ന് പോരാടുന്നത് ഇടതുപക്ഷ മാണ്. പിണറായി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  6 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  6 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  6 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  6 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  6 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  6 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  6 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  6 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  6 days ago