HOME
DETAILS

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

  
Web Desk
March 16, 2026 | 5:00 PM

bdjs has announced 12 candidates for the legislative assembly election

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. ആദ്യഘട്ടത്തിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തെങ്ങിൻ തോപ്പാണ് തിരഞ്ഞെടുപ്പ് ചിഹ്നം. കേരം തിങ്ങും കേരള നാടിനെ വീണ്ടെടുക്കാൻ ബിഡിജെഎസ് എന്നാണ് മുദ്രാവാക്യം. 

കോട്ടയത്ത് പി അനിൽകുമാറാണ് സ്ഥാനാർഥി. കൊടുവള്ളിയിൽ ​ഗിരി പമ്പനാലും, നിലമ്പൂർ ​ഗിരീഷ് മേക്കാടും ജനവിധി തേടും. അതേസമയം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മത്സര രംഗത്തില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 22 മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷം ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.  

അരൂർ- അഡ്വ. പി എസ് ജ്യോതിസ്
കുട്ടനാട്- സന്തോഷ്‌ ശാന്തി
കായംകുളം- തമ്പി മേട്ടുതറ
കോട്ടയം- പി. അനിൽകുമാർ
കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേൽ
ഉടുമ്പൻചോല- സംഗീത വിശ്വനാഥൻ
കുന്നംകുളം- റിജിൽ കെ.ആർ
നെന്മാറ- എ.എൻ. അനുരാഗ്
കൊടുവള്ളി- ഗിരി പമ്പനാൽ
കോട്ടക്കൽ - സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി
നിലമ്പൂർ - ഗിരീഷ് മേക്കാട്
പേരാവൂർ - പൈലി വാതിയാട്ട് 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി; പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

Kerala
  •  3 days ago
No Image

ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ ഹോര്‍മുസ് കരാര്‍; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍, അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

International
  •  3 days ago
No Image

വാഴയൂരില്‍ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധിപ്പിക്കും; ലിറ്ററിന് നാലു രൂപ വരെ കൂട്ടാന്‍ അനുമതി

Kerala
  •  3 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 15ന്, പ്ലസ് ടു ഫലം മെയ് 22 ന്

Kerala
  •  3 days ago
No Image

'പി.ആര്‍ വര്‍ക്കുമായി സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല'; കൊച്ചി ഡി.സി.സി ഓഫിസിന് സമീപം വി.ഡി സതീശനെതിരെ ഫ്‌ളക്‌സ്

Kerala
  •  3 days ago
No Image

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ സമസ്ത മുന്നിൽ: ജിഫ് രി തങ്ങൾ  

Kerala
  •  3 days ago
No Image

നെടുങ്കണ്ടം ഇരട്ടകൊലപാതം; പ്രതിയെന്ന സംശയിക്കുന്ന സജി പൊലിസ് പിടിയില്‍

Kerala
  •  3 days ago
No Image

അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു; അതീവ ജാഗ്രത

Weather
  •  3 days ago
No Image

ആ ഹൃദയം ഇനി മിടിക്കില്ല, 10 വര്‍ഷം മുമ്പ് എയര്‍ആംബുലന്‍സ് വഴി എത്തിയ ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ ഓര്‍മയായി

Kerala
  •  3 days ago