HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം: അപേക്ഷ ക്ഷണിച്ചു
backup
April 11 2019 | 22:04 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും 2019-20 ലേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക ംംം.റവലെസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. നിശ്ചിത മാതൃകയില്‍ തയാറാക്കിയ അപേക്ഷകള്‍ ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്‌സ്, ശാന്തി നഗര്‍, തിരുവനന്തപുരം- 1 എന്ന വിലാസത്തില്‍ 22ന് വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കണം.
നിശ്ചിത മാതൃകയില്‍ അല്ലാതെയും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ അയക്കുന്ന കവറിനു പുറത്ത് 'സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം' എന്നു രേഖപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."