HOME
DETAILS
MAL
പള്ളിക്ക് സമീപമുള്ള തോട്ടില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു
backup
April 26 2017 | 20:04 PM
പൂച്ചാക്കല്‍:വടുതല കോട്ടൂര്‍ പള്ളിക്ക് സമീപം തോട്ടില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇത് മൂലം പ്രദേശവാസികള്‍ ദുരിതത്തിലായി.അറവുശാലകളിലെ മാലിന്യവും ഹോട്ടല്‍ അവശിഷ്ടവുമാണ് രാത്രികാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നത്.
മാലിന്യം അടിഞ്ഞുകൂടുന്നതിനാല്‍ തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ട് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ്.കൂടാതെ അവശിഷ്ടങ്ങള്‍ പക്ഷിമൃഗാദികള്‍ സമീപത്തെ വീടുകളിലും ജലസ്രോതസ്സുകളിലും കൊണ്ടിടുന്നത് പതിവാണ്.
പാടങ്ങളും പൊതു തോടുകളും മാലിന്യം കൊണ്ട് നിറഞ്ഞതിനാല്‍ രോഗഭീതിയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."