HOME
DETAILS
MAL
കുടുംബവഴക്ക്: മൂന്നാറില്‍ യുവതി കൈക്കുഞ്ഞിനെയും എടുത്ത് പുഴയില്‍ ചാടി; പിന്നാലെ ഭര്‍ത്താവും
backup
July 14 2018 | 07:07 AM
മൂന്നാര്‍: പുഴയില്‍ ചാടിയ മൂന്നംഗ കുടുംബത്തെ കാണാതായി. ഇന്ന് രാവിലെ 7.30 തോടെയായിരുന്നു സംഭവം. മൂന്നാര്‍ കെ.ഡി.എച്ച്.പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു (30) ഭാര്യ ജീവ എന്നുവിളിക്കുന്ന ശിവരഞ്ജിനി (25) ഇവരുടെ 9 മാസം പ്രായമായ കുട്ടി എന്നിവരാണ് പുഴയില്‍ ചാടിയത്.
ഭര്‍ത്താവുമായി വഴക്കിട്ട ശിവരഞ്ജിനി കുട്ടിയേയും കൊണ്ട് പുഴയില്‍ ചാടുകയായിരുന്നു.പിന്നാലെ ഇവരെ രക്ഷിക്കാന്‍ വിഷ്ണുവും ചാടുകയായിരുന്നു.
നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചതിനെത്തുടര്‍ന്ന് മൂന്നാര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."