HOME
DETAILS

തെരഞ്ഞെടുപ്പ് ബോധവല്‍കരണത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും

  
backup
April 12, 2019 | 6:54 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി വോട്ട് ചെയ്യാന്‍ മാത്രമല്ല തെരഞ്ഞെടുപ്പ് ബോധവല്‍കരണത്തിനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം വോട്ടിങ് ബോധവല്‍കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച പവലിയനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ വോട്ടിങുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കും. പവലിയന്റെ ഉദ്ഘാടനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍വഹിച്ചു.


ട്രാന്‍സ്‌ജെന്‍ഡര്‍മാരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകണമെന്നും ജനാധിപത്യത്തില്‍ ഇവരും അവിഭാജ്യ ഘടകമാണെന്നും ടിക്കാറാം മീണ പറഞ്ഞു. ഈ സമൂഹത്തിന് ആദ്യമായാണ് വോട്ടവകാശത്തിനുള്ള അവസരം ലഭിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഇവരോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


ശ്രുതി സിതാര, ശ്യാമ എസ്. പ്രഭ, ഹെയ്ദി സാദിയ എന്നിവരാണ് ബോധവല്‍കരണ പരിപാടികള്‍ നയിക്കാനായെത്തിയത്. ഇതില്‍ ഹെയ്ദി സാദിയ പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. വോട്ടവകാശം ലഭ്യമായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മുന്നോട്ടു ജീവിക്കാനുള്ള പ്രതീക്ഷയും ഊര്‍ജവുമാണ് ഇതിലൂടെ ലഭിച്ചതെന്നും ശ്യാമ പറഞ്ഞു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നും മൂന്നുപേരും പറഞ്ഞു.
വോട്ടിങ് ദിവസംവരെ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ ഇവര്‍ പവലിയനിലുണ്ടാകും. തെരഞ്ഞെടുപ്പ് ഗീതം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍, വിവിപാറ്റ് തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളും ദൂരീകരിക്കും. പവലിയനില്‍ വോളന്റിയര്‍മാരാകുന്നവര്‍ക്ക് ഭക്ഷണവും വേതനവും നല്‍കുന്നുണ്ട്. ഇതിനു പുറമെ, തെരഞ്ഞെടുപ്പ് ബോധവല്‍കരണ പരസ്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍മാരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കാളികളാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും നിരന്തര ഇടപെടലിന്റെയും ശ്രമത്തിന്റെയും ഭാഗമായി ഇത്തവണ 174 ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ ഇടംനേടിയിട്ടുള്ളത്. ഇതില്‍ 16 പേര്‍ എന്‍.ആര്‍.ഐ വോട്ടര്‍മാരാണെന്ന പ്രത്യേകതയുമുണ്ട്.


ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് 48 പേര്‍. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട്ട് 34 പേര്‍ വോട്ടര്‍പട്ടികയിലുണ്ട്. തൃശൂര്‍ - 26, എറണാകുളം - 15, കൊല്ലം - 12, കോട്ടയം - 10, പാലക്കാട്ടും മലപ്പുറത്തും എട്ടുവീതം, കണ്ണൂര്‍ -5, ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും കാസര്‍കോട്ടും രണ്ടു വീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്ലാത്ത ജില്ല വയനാടാണ്.


സംസ്ഥാനത്താകെയുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 35 പേര്‍ യുവ വോട്ടര്‍മാരാണ്. കൂടുതല്‍ യുവ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് കോഴിക്കോട്ടാണ്, 12 പേര്‍. കൂടുതല്‍ എന്‍.ആര്‍.ഐ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും കോഴിക്കോട്ടാണ്, അഞ്ചു പേര്‍. ആകെയുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ മൂന്നു പേര്‍ 70 വയസിനും 90 വയസിനും മധ്യേയുള്ളവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  a month ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  a month ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  a month ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  a month ago