ഇമാന് അഹ്മദിനെ അബൂദബിയിലേക്ക് മാറ്റിയേക്കും
മുംബൈ: ശരീരഭാരം കുറയ്ക്കാന്‍ ഇന്ത്യയില്‍ ചികിത്സ തുടരുന്ന ഇമാന് അഹ്മദിനെ മുംബൈയില്‍നിന്ന് അബൂദബിയിലേക്ക് മാറ്റിയേക്കും. അബൂദബിയില്‍ മലയാളി ഡോ. ശംസീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള വി.പി.എസ് ഹെല്ത്ത്കെയറിലേക്കാണ് ഇമാനെ മാറ്റുന്നത്. വി.പി.എസിലെ ഡോക്ടര്‍മാര്‍ ഇമാന്റെ ചികിത്സാപുരോഗതി വിലയിരുത്തിയ ശേഷം അവര്‍ ചികിത്സയിലുള്ള മുംബൈ സൈഫീ ആശുപത്രി അധികൃതരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
അബൂദബിയിലെ വി.പി.എസ് ഹെല്‍ത്ത്കെയര്‍ എം.ഡിയും സ്ഥാപകനുമായ ഡോ. ശംസീര്‍ വയലില്‍ ചികിത്സ മാറ്റുന്നതുമായി ബന്ധപ്പെട്ട് തങ്ങളുമായി സംസാരിച്ചതായി ഇമാന്റെ സഹോദരി ശൈമാ സലീം പറഞ്ഞു. 330 കി. ഗ്രാം ഭാരം കുറഞ്ഞതായുള്ള ഡോക്ടര്‍മാരുടെ അവകാശവാദം തെറ്റാണെന്നും അവര്‍ കള്ളം പറയുകയാണെന്നും ശൈമാ സലീം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതിനിടെ, ഇമാന്റെ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കുന്ന ഡോ. മുഫസ്സല്‍ ലക്ദാവാല അടക്കമുള്ള 12 ഡോക്ടര്‍മാര്‍ ഇനി ചികിത്സയ്ക്കെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ശൈമയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. 500ല്‍നിന്ന് 171 കി. ഗ്രാമിലേക്ക് ഇമാന്റെ ഭാരം കുറയ്ക്കാനായതായി നേരത്തെ ഡോക്ടര്‍മാര്‍ അവകാശപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും ഭാരമുള്ള സ്ത്രീയായ 36കാരിയായ ഇമാന് അഹ്മദ് ഈജിപ്ത് പൗരയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."