HOME
DETAILS

ബാറില്‍ യുവാവിനെ മര്‍ദിച്ച ഗുണ്ടാ സംഘം പിടിയില്‍

  
backup
July 14, 2018 | 7:49 AM

%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a


ഇരിങ്ങാലക്കുട : കല്ലട ബാറില്‍ വച്ചു കഴിഞ്ഞ നാലിന് രാത്രി യുവാവിനെ ക്രൂരമായി മര്‍ദിച്ച ഗുണ്ടാസംഘാംഗങ്ങളായ കടുക് എന്നറിയപെടുന്ന പൊറത്തുശ്ശേരി ദേശത്ത് മണപ്പെട്ടി പ്രസാദ് , കടുപ്പശേരി തളിയകാട്ടില്‍ ഉദയ സൂര്യന്‍ , ആനന്ദപുരം കാനാട്ട് വീട്ടില്‍ മോഹനന്‍ എന്നിവരെ ഇരിങ്ങാലക്കുട പൊലിസ് പിടികൂടി.
ഇരിങ്ങാലക്കുടയിലെ ബാറിലെ വാഹനം പാര്‍ക്ക് ചെയ്ത സമയം ദേഹത്ത് മുട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
ഗുണ്ടാ ആക്രമണത്തില്‍ പരുക്കു പറ്റിയ രഞ്ജിത്തിന്റെ അഞ്ച് പല്ലുകള്‍ നഷ്ടപെടുകയും ശരീരത്തില്‍ മുറിവുകള്‍ പറ്റുകയുമുണ്ടായി. പരുക്ക് പറ്റിയ രഞ്ജിത്ത് ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട പൊലിസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഗുണ്ടാസംഘങ്ങളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പരിശോധന നടത്തിയതില്‍ നിന്നുമാണ് പൊലിസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. കടുക് പ്രസാദിന് ഇരിങ്ങാലക്കുട പൊലിസ് സ്റ്റേഷനില്‍ അഞ്ചോളം അടിപിടി കേസുകള്‍ നിലവിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago