HOME
DETAILS

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണവുമായി കരാര്‍ തൊഴിലാളി പിടിയില്‍

  
backup
April 27, 2017 | 1:01 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-32



കൊണ്ടോട്ടി: ദോഹയില്‍ നിന്നെത്തിയ യാത്രക്കാരന്‍ ഒളിപ്പിച്ചു കടത്തിയ രണ്ടു കിലോ സ്വര്‍ണവുമായി പുറത്ത് കടക്കാന്‍ ശ്രമിച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളി പിടിയില്‍. വിമാനത്താവളത്തിലെ എ.ടി.എസ്.എല്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തിലെ കരാര്‍ തൊഴിലാളിയായ മലപ്പുറം മമ്പുറം മുഖംവീട്ടില്‍ എം.വി സിദ്ദീഖില്‍നിന്നാണ് രണ്ട് കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) സംഘം പിടികൂടിയത്.
ബുധനാഴ്ച പുലര്‍ച്ചെ 1.15ന് വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ വഴി സിദ്ദീഖ് പുറത്തിറങ്ങുമ്പോഴാണ് ഡി.ആര്‍.ഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 58.70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ കവറിനകത്താക്കി പാന്റ്‌സിന്റെ പോക്കറ്റിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഓരോ കിലോഗ്രാം വീതമുള്ള രണ്ട് സ്വര്‍ണകട്ടികളാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്.
വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഹാളിലെ ടോയ്‌ലറ്റില്‍നിന്നാണ് സ്വര്‍ണം ലഭിച്ചതെന്ന് സിദ്ദീഖ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ദോഹയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരനാണ് ഇവിടെ സ്വര്‍ണം ഒളിപ്പിച്ചതെന്ന് സംശയിക്കുന്നു.
യാത്രക്കാരന്‍ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച സ്വര്‍ണം കരാര്‍ തൊഴിലാളി വഴി പുറത്തേക്ക് കൊണ്ടുവരാനായിരുന്നു ശ്രമമെന്ന് കരുതുന്നു. യാത്രക്കാരനെ കണ്ടത്താനായിട്ടില്ല. കരിപ്പൂരില്‍ നേരത്തേയും കരാര്‍ തൊഴിലാളികളും വിമാന കമ്പനി ജീവനക്കാരും സ്വര്‍ണക്കടത്തിന് സഹായികളായി പ്രവര്‍ത്തിച്ചതിന് പിടിയിലായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  6 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  6 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  6 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  6 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  6 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  6 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  6 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  6 days ago