HOME
DETAILS
MAL
ബംഗളൂരുവില്‍നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ച സ്ത്രീക്ക് കൊവിഡ്
backup
July 26 2020 | 03:07 AM
സുല്‍ത്താന്‍ ബത്തേരി: ബംഗളരൂവില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ മരിച്ച സ്ത്രീക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തലശ്ശേരി ലോട്ടസ് തിയേറ്ററിനു സമീപം പാറക്കണ്ടിയില്‍ മഹമൂദിന്റെ ഭാര്യ ലൈലയാ(62)ണ് മരിച്ചത്.
മകന്റെ കൂടെ ശനിയാഴ്ച നാട്ടിലേക്ക് ആംബുലന്‍സില്‍ വരുന്നതിനിടെ വഴിമധ്യേ അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് രാവിലെ 7.30ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പുതന്നെ മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മക്കള്‍: റഫീഖ്, ബുഷറ, ജസീല, ജുമൈല, ഹാഫിസ് ഹുസൈന്, ഫിര്‍ദൗസ്, ആയിഷ, ആബിദ, സിദ്ദീഖ്, ഹാഫിസ് യൂസഫ്, ഫൈസല്‍, ജമീല, ഷക്കീല, സുഹൈല, സാബില. മരുമക്കള്‍: സമീറ, സുലൈമാന്‍, അജുബ, റിസ്വാന്, ജമാല്‍, റഫീഖ്, മനാഫ്, സുലൈഖ, അഫീദ, ഷൗക്കത്ത്, നിഷാദ്. സഹോദരങ്ങള്‍: അസീസ്, ഖൈസ്, നാസര്‍, റംല, അയൂബ്, മുഷ്താഖ്, സുരയ്യ, ബല്‍ക്കീസ്, പരേതനായ ഹനീഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."