HOME
DETAILS

കുടിവെള്ള വിതരണം: ശ്രദ്ധ വേണമെന്ന്

  
backup
April 13, 2019 | 3:43 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7

കോഴിക്കോട്: ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം കാരണം ഗുണനിലവാരത്തില്‍ കുറവുണ്ടാകാനും അതുവഴി ജലജന്യ രോഗങ്ങള്‍ പടരാനും സാധ്യതയുള്ള സാഹചര്യത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.
കുടിവെള്ള വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുത്തിരിക്കണം. കുടിവെള്ളം ശേഖരിക്കുന്ന എല്ലാ സ്രോതസുകളിലെയും കുടിവെള്ളം പരിശോധിച്ച് നിശ്ചിത ഗുണനിലാവാരമുള്ളതാണെന്ന് ഉറപ്പു വരുത്തണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ വാഹനത്തില്‍ സൂക്ഷിക്കണം. ടാങ്കറുകള്‍ ദിവസവും വൃത്തിയാക്കണം. ഇതിനു പുറമേ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍, സോഡ മറ്റു സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ വിതരണം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുന്നവര്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വിധം കൊണ്ടുപോകാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുന്നത് ആറു മാസം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ചുമത്താവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതികള്‍ 8943346191, 8943346611 എന്നീ നമ്പറുകളില്‍ അറിയിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago