സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് ശാഫി മൗലവിയെ അനുസ്മരിച്ചു
ആലപ്പുഴ: ഒരു പുരുഷായുസ് മുഴുവന്‍ മുസ്ലിം സമുദായത്തിന്റെ ആത്മീയ, ഭൗതിക വിദ്യാഭ്യാസ വളര്‍ച്ചക്കായി സ്തുത്യര്‍ഹ്യമായ സേവനങ്ങള്‍ കാഴ്ചവെച്ച സ്വാതന്ത്ര്യ സമരസേനാനി എ.എം മുഹമ്മദ് ശാഫി മൗലവി ആലപ്പുഴ മുസ്ലിം പൗരസമിതി അനുസ്മരിച്ചു.ബഹുഭാഷാ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായിരുന്ന അദ്ദേഹത്തിന്റെ സമുദായ പ്രവര്‍ത്തനം മുസ്ലിം സമൂഹം മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ വായനാശീലം വളര്‍ത്തുന്നതിനായി ലജ്നത്തുല്‍ മുഹമ്മദിയ്യ, യാര്ജംഗ് മെമ്മോറിയല്‍ തുടങ്ങി നിരവധി വായനശാലകള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്കിയ അദ്ദേഹം വായനശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി യത്നിച്ചു. സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ ഏറെ പ്രചാരം നേടുകയും ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന സാരസന്‍ മാസികയുടെ പത്രാധിപര്‍ കൂടിയായിരുന്നു മുഹമ്മദ്ശാഫി. നിര്‍ധനരായ വിദ്യാര്‍ഥികളെ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നല്കി മതഭൗതിക നേതൃനിരയിലും ഉന്നത ഉദ്യോഗസ്ഥ മേഖലകളിലുമെത്തിക്കുകയും സാമ്പത്തിക സഹായം നല്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്തതായി അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. സയ്യിദ് ഇസ്മാഈലുല്‍ ഐദറൂസി കൊച്ചി സമ്മേളനം ഉദ്ഘാടനം ചെയ്തു.എ.ആര് കബീര്‍ അധ്യക്ഷത വഹിച്ചു.എ .അബ്ബാസ്, എച്ച്.നുഅ്മാന്, എ .എം .എം റഹ്മത്തുല്ലാഹ് മുസ്ലിയാര്, ലജ്നത്തുല്‍ മുഹമ്മദിയ വൈസ് പ്രസിഡന്റ് ടി.എ മെഹബൂബ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."