HOME
DETAILS

കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കണം: ഡി.വൈ.എഫ്.ഐ

  
backup
July 14 2018 | 20:07 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95

 

നീലേശ്വരം: കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കണമെന്ന് ഡി.വൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ചാത്തമത്ത് ഭാസ്‌കര കുമ്പള നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.എം വിനോദ് പതാക ഉയര്‍ത്തി. ഒ.വി പവിത്രന്‍ രക്തസാക്ഷി പ്രമേയവും കെ.വി ശ്യാംചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സി. സുരേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ കെ.പി രവീന്ദ്രന്‍, കെ.എം വിനോദ്, എം.വി രതീഷ്, വി. രാജേഷ്, അമൃതാ സുരേശന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മണികണ്ഠന്‍, ജില്ലാ സെക്രട്ടറി സി.ജെ സജിത്ത്, എം. രാജീവന്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.കെ രവി, വി. പ്രകാശന്‍, പ്രൊഫ.കെ.പി ജയരാജന്‍, പി.കെ നിശാന്ത്, കെ. അനു, രജീഷ് വെള്ളാട്ട്, കെ. രാജു എന്നിവര്‍ സംസാരിച്ചു.
നേതൃസംഗമം മുന്‍ ജില്ലാ സെക്രട്ടറി കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.എം വിനോദ് അധ്യക്ഷനായി.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ രാജന്‍, ജില്ലാ കമ്മിറ്റിയംഗം സി. പ്രഭാകരന്‍, സി സുരേശന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്നു രാവിലെ 9.30ന് പൊതുചര്‍ച്ചയോടു കൂടി സമ്മേളനത്തിന്റെ രണ്ടാം ദിവസം ആരംഭിക്കും. നാളെ വൈകീട്ട് അഞ്ചിന് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ ഫിദല്‍ കാസ്‌ട്രോ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യും.
കോണ്‍വെന്റ് ജങ്ഷന്‍ കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ പരേഡ്, യുവജന പ്രകടനം എന്നിവ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

International
  •  3 months ago
No Image

കരിപ്പൂര്‍ : എയര്‍ ഇന്ത്യയുടെ രണ്ട് എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

Kerala
  •  3 months ago
No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago