HOME
DETAILS

ഉദയംപേരൂര്‍ എല്‍.പി.ജി പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കല്‍; തെളിവെടുപ്പ് നടത്തി

  
backup
April 27 2017 | 20:04 PM

%e0%b4%89%e0%b4%a6%e0%b4%af%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b5%8d-2




കാക്കനാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ ബോട്ടിലിങ്് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന പൊതുതെളിവെടുപ്പില്‍ പങ്കെടുത്തവര്‍ പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ചു. ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ ഒ സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. എന്‍. രാജേന്ദ്രന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ സീനിയര്‍ ശാസ്ത്രജ്ഞ മിനി മേരി സാം, സീനിയര്‍ എന്‍ജിനീയര്‍ എം എന്‍. ബൈജു എന്നിവരും പങ്കെടുത്തു. യോഗത്തില്‍ പൊതുജനങ്ങളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും തൊഴിലാളി യൂനിയന്‍ പ്രതിനിധികളും പങ്കെടുത്തു.
ഐഒസിക്കു വേണ്ടി പാരിസ്ഥിതിക പഠനം നടത്തിയ ഏജന്‍സിയായ അള്‍ട്രാ ടെക്ക് എന്‍വയോണ്‍മെന്റ് ലാബിന്റെ ഭാരവാഹികളും ഉണ്ടായിരുന്നു. അള്‍ട്രാ ടെക്ക് എന്‍ജിനീയര്‍ ആനന്ദിക പഠന റിപ്പോര്‍ട്ട് വിശദീകരിച്ചു. ഇപ്പോള്‍ 1050 മെട്രിക് ടണ്ണുള്ള പ്ലാന്റിന്റെ ശേഷി 4650 ടണ്‍ ആയി ഉയര്‍ത്തുന്നതിനുള്ള സംഭരണികളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  1200 മെട്രിക് ടണ്‍ ശേഷിയുള്ള മൂന്നു ടാങ്കുകളാണ് നിര്‍മിക്കുന്നത്.
മണ്ണിനടിയില്‍ നാലുവശവും മണല്‍നിറച്ച് കോണ്‍ക്രീറ്റിലാണു നിര്‍മാണം. ഇപ്പോഴുള്ള ടാങ്കിനു രണ്ടുദിവസത്തെ ഉപയോഗത്തിനുള്ള എല്‍പിജി സംഭരണ ശേഷിയേ ഉള്ളൂ. എന്നാല്‍ പുതുതായി നിര്‍മിക്കുന്ന ടാങ്കിന് ഏഴുദിവസത്തെ ശേഷിയുള്ളതാണ്. ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനത്തോടെയാണ് പുതിയ ടാങ്കുകളുടെ നിര്‍മാണമെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. എന്‍. രാജേന്ദ്രന്‍ പറഞ്ഞു. ഉദയംപേരൂര്‍ പ്ലാന്റില്‍ നിന്ന് 20 ലക്ഷം ഉപയോക്താക്കള്‍ക്കുള്ള സിലിണ്ടര്‍ ഇപ്പോള്‍ നിറയ്ക്കുന്നുണ്ട്. എന്നാല്‍ ഉത്‌സവവേളകളിലും മറ്റും ഇതു തികയാതെ വരുന്നുണ്ട്.
  എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ടയുടെ ചില ഭാഗങ്ങള്‍, തൃശൂര്‍, മലബാറിലെ ചില ജില്ലകളുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇവിടെ നിന്നാണ് സിലിണ്ടര്‍ വിതരണം. കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ ഇപ്പോള്‍ 12000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇതിന്റെ ഫലം പൂര്‍ണമായി ലഭിക്കണമെങ്കില്‍ എല്‍പിജി പ്ലാന്റിലും വികസനം അനിവാര്യമാണ്. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഐഒസിയുടെ സംഭരണ ശേഷി 2015ല്‍ വര്‍ധിപ്പിച്ചിരുന്നു. 79 ഏക്കറിലാണ് ഇപ്പോള്‍ ഉദയംപേരൂര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പുതിയ വികസനം ഈ സ്ഥലത്തു തന്നെയാണ്. കൂടുതലായി സ്ഥലം ഏറ്റെടുത്തിട്ടില്ല. ഇതു നടപ്പില്‍വരുമ്പോള്‍ അധികമായി ജലമോ വൈദ്യുതിയോ ഉപയോഗിക്കില്ല. ഖരമാലിന്യ വിഷയങ്ങളുമുണ്ടാകില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സംഭരണ ശേഷി കൂട്ടുമ്പോള്‍ റോഡിലൂടെ ബുള്ളറ്റ് ടാങ്കറുകളുടെ നീക്കം കുറയും.  
 ഇപ്പോള്‍ പ്ലാന്റിനു സമീപമുള്ള ട്രാന്‍സ്‌ഫോമര്‍ മാറ്റുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ സഹായം ചെയ്യാമെന്നു ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു. ഐഒസിയ്ക്കു സമീപം ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുക, അപകട വേളയില്‍ കമ്പനിയുടെ ഗേറ്റുകള്‍ പൂട്ടിയിടുന്നത് ഒഴിവാക്കുക, പ്ലാന്റിനു സമീപത്തെ തോടുകളും മറ്റും വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുക, പുതിയ പ്ലാന്റ് സംബന്ധിച്ച് ബോധവത്കരണം വ്യാപകമാക്കുക, സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ക്കു കമ്പനി കൂടുതല്‍ പണം ചെലവിടുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.
 ബോട്ടിലിംഗ് പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഉദയംപേരൂരിലെ എല്ലാ ജനങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു. എല്‍പിജിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  34 minutes ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  an hour ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  an hour ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  an hour ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  2 hours ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  2 hours ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  3 hours ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  3 hours ago