HOME
DETAILS

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സ്വയം നിയന്ത്രിക്കണം: സെബാസ്റ്റ്യന്‍ പോള്‍

  
backup
July 14, 2018 | 8:57 PM

%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

ആലപ്പുഴ: സോഷ്യല്‍ മീഡിയയില്‍ വേണ്ടത് സര്‍ക്കാര്‍ നിയന്ത്രണമല്ലെന്നും ഉപയോഗിക്കുന്നവര്‍ ആത്മനിയന്ത്രണം പാലിച്ചാല്‍ മതിയെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍. കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തില്‍ ആലപ്പുഴയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ നല്‍കുന്ന പുത്തന്‍ വിനിമയ മാധ്യമങ്ങള്‍ സദുദ്ദേശ്യത്തോടെ ഉപയോഗിക്കുകയാണ് വേണ്ടത്. അതിന് എല്ലാവരെയും നവമാധ്യമ സാക്ഷരരാക്കാനാകണം. വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ സാധിക്കണം.
എന്നാല്‍ കമ്മ്യൂണിക്കേഷന്‍ ഹബ് രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉചിതമല്ലെന്ന് തന്നെയാണ് അഭിപ്രായം. സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ സംശയം ഉന്നയിച്ചു കഴിഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഭരണാധികാരികളുടെ ഇടപെടല്‍ ഒരിക്കലും ഗുണകരമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷനായി. കൊടുങ്ങല്ലൂര്‍ നഗരസഭാ സെക്രട്ടറി ടി.കെ സുജിത്ത്, ആലപ്പുഴ പ്രസ് ക്ലബ്ബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, കൊല്ലം പോലീസ് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ എസ്. ശ്യാംകുമാര്‍, ആലപ്പുഴ നഗരസഭാ അംഗം എ. എം നൗഫല്‍, കെ.എസ്.ഇ.എസ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍, പി.ഡി കലേഷ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  2 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  2 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  2 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  2 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  2 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  2 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  2 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  2 days ago