വാട്സ്ആപ്പ് ലാന്റ്ലൈനിലും: സെറ്റ് ചെയ്യാന്‍ 4 സ്റ്റെപ്പുകള്‍
മെസേജിങ് രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ആപ്പായി മാറിയിരിക്കുകയാണ് വാട്സ്ആപ്പ്. വ്യക്തിജീവിതത്തിലെന്ന പോലെ ബിസിനസ് ആവശ്യത്തിനും വാട്സ്ആപ്പ് നിര്‍ബന്ധമായി മാറിയിരിക്കുന്നു. ഈ ഘട്ടത്തില്‍ ലാന്റ്ലൈന് നമ്പറില്‍ കൂടി വാട്സ്ആപ്പ് ലഭിക്കുകയാണെങ്കില്‍ ഉപകാരമായേനേ എന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാവും.
ഇപ്പോള്‍ ലാന്റ്ലൈന് നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് സെറ്റ് ചെയ്യാവുന്ന ഒപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ബിസിനസ് ആവശ്യങ്ങള്‍ക്കായി നിരവധി ഫീച്ചറുകളോടെ 'വാട്സ്ആപ്പ് ബിസിനസ്' അവതരിപ്പിച്ചതിനു പിന്നാലെയാണ് ലാന്റ്ലൈന് നമ്പര്‍ സൗകര്യവും ഒരുക്കിയിരിക്കുന്നത്.
ഇത് എങ്ങനെ സെറ്റ് ചെയ്യാമെന്നു നോക്കാം...
1: നിങ്ങളുടെ ഫോണില്‍ വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരേസമയം രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാനായി ഡ്യുവല്‍ ആപ്പ് സംവിധാനം പുതിയ വേര്‍ഷനിലുണ്ട്.
2: നിങ്ങളുടെ എസ്.ടി.ഡി കോഡ് അടക്കം 10 അക്ക ലാന്റ്ലൈന് നമ്പര്‍ നല്‍കുക.
3: എസ്.എം.എസ്, കോള്‍ എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് വെരിഫിക്കേഷന് നടത്തുക. ഇതിനുശേഷം വാട്സ്ആപ്പ് നിങ്ങള്‍ക്ക് ആറക്ക വെരിഫിക്കേഷന് എസ്.എം.എസ് നല്‍കും. ഇത് ആപ്പില്‍ എന്റര്‍ ചെയ്യുക.
4: നിങ്ങളുടെ പേര്, പ്രൊഫൈല്‍ ഫോട്ടോ, മറ്റു വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ചാറ്റിങ് തുടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."