കുഴല്‍കിണര്‍ നിര്‍മാണം വ്യാപകം; നിയമനിര്‍മാണം വേണമെന്നാവശ്യം
എടപ്പാള്‍: വേനല്‍ കനത്തതോടെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുഴല്‍കിണര്‍ നിര്‍മാണം വ്യാപകമാകുന്നു.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരാണ് കുഴക്കിണര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. വലിയ ലോറിയില്‍ കൊണ്ടുവരുന്ന യന്ത്രങ്ങളുപയോഗിച്ച് നിര്‍മിക്കുന്ന കുഴല്‍കിണറുകള്‍ അനുവദനീയമായതിനും ആഴത്തില്‍ നിന്നാണ് വെള്ളമൂറ്റുന്നത്. നിയമതടസമുള്ള പ്രദേശങ്ങളില്‍ പോലും വ്യാപകമായി കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ പൂര്‍ണ നിസംഗത തുടരുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ പതിച്ചില്ലെങ്കില്‍ രൂക്ഷമായ ജലക്ഷാമത്തിലേക്ക് കേരളം നയിക്കപെടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ഒരു പരിധിയുമില്ലാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനം ഭൂഗര്‍ഭ ജലവിതാനം താഴുന്നതിനും അത് വരും കാലത്ത് ജലക്ഷാമം രൂക്ഷമാകാനും കാരണമാകും. ഇതുമൂലം സാധാരണ ജല സ്രോതസുകളായ കുളങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴും. ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള ശക്തമായ നിയമങ്ങളുടെ അഭാവം മൂലമാണ് ഇത്തരം ചൂഷണം തുടരുന്നത്. അതുകൊണ്ടുതന്നെ വിഷയത്തില്‍ നിയമ നിര്‍മാണമുള്‍പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."