HOME
DETAILS

മുഖ്യമന്ത്രിയുടെ ഹെയര്‍ സ്റ്റൈല്‍ നിര്‍ബന്ധമാക്കി യു.പിയിലെ സ്വകാര്യ സ്‌കൂള്‍; രോഷാകുലരായി രക്ഷിതാക്കള്‍

  
backup
April 28, 2017 | 6:10 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: ആരാധനയൊക്കെ ആവാം. എന്നാല്‍ ആരാധന അതിരു കവിഞ്ഞാലോ. ഇതാണ് യു.പിയിലെ മീററ്റിലെ സ്വകാര്യ സ്‌കൂൡ സംഭവിച്ചിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ആരാധന.

മുഖ്യമന്ത്രിയുടെ സ്‌റ്റൈലില്‍ മുടി വെട്ടിക്കണമെന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു കളഞ്ഞു സ്‌കൂള്‍ അധികൃതര്‍. അനുസരിക്കാത്തവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്നും താക്കീതു ചെയ്തു. സ്‌കൂളില്‍ മാംസാഹാരത്തിന് വിലക്കേര്‍പെടുത്തിയതായും പരാതിയുണ്ട്.

ഏതായാലും സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലിസ് ഇടപെടലുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം, വാര്‍ത്ത സകൂള്‍ അധികൃതര്‍ നിഷേധിച്ചു. തങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ മാനേജര്‍ പ്രതികരിച്ചു. മാന്യമായ വസ്ത്രം ധരിക്കാനും വൃത്തിയായി മുടി വെട്ടാനുമാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. സ്‌കൂളിലെ അച്ചടക്കം ഉറപ്പു വരുത്താനാണിത്. മാംസാഹാരം എക്കാലത്തും പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. ഇതിന് സാമുദായിക വര്‍ണം നല്‍കുന്നതാണ് ഖേദകരം- മാനേജര്‍ പറഞ്ഞു.

യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം സ്‌കൂള്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറച്ചതടക്കം വിദ്യാഭ്യസ മേഖലയില്‍ നിരവധി പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിരുന്നു. പ്രമുഖരുടെ ജന്മ ദിനങ്ങളില്‍ അവധി നല്‍കുന്നതിനു പകരം അവരെ കുറിച്ച് കുട്ടികള്‍ക്ക് രണ്ടു മണിക്കൂര്‍ ബോധവത്ക്കരണം നല്‍കണമെന്നതായിരുന്നു ഒരു നിര്‍ദ്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  2 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  2 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  2 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  2 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  2 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  2 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  2 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  2 days ago