HOME
DETAILS
MAL
ട്രാവല്‍ ഏജന്‍സികളെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണം: ഐ.എഫ്.ടി.ടി.എ
backup
August 03 2020 | 03:08 AM
കോഴിക്കോട്: കൊവിഡ്-19 വ്യാപനം മൂലം പ്രതിസന്ധിയിലായ ട്രാവല്‍ ഏജന്‍സികളെ സംരക്ഷിക്കുന്നതിന് പകരം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കി ട്രാവല്‍ മേഖലയ്ക്ക് ഇരുട്ടടി നല്‍കുന്നതില്‍ നിന്നും ഇരു സര്‍ക്കാരുകളും പിന്മാറണമെന്ന് ഇന്‍ഡസ് ഫെഡറേഷന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് (ഐ.എഫ്.ടി.ടി.എ) അടിയന്തര എക്‌സിക്യുട്ടിവ് യോഗം ആവശ്യപ്പെട്ടു.
അഞ്ച് മാസത്തോളമായി യാതൊരു ജോലിയുമില്ലാത്ത ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ ലക്ഷത്തോളം വരുന്ന ജീവനക്കാരും വരുമാനമൊന്നുമില്ലാതെ ഭാരിച്ച ബാധ്യത താങ്ങാനാവാത്ത ട്രാവല്‍ ഏജന്‍സി മാനേജ്‌മെന്റും തുല്യതയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടെയാണ് വന്ദേ ഭാരത് ഫ്‌ളൈറ്റ് ഷെഡ്യൂള്‍ വര്‍ധിപ്പിക്കുന്നതിന് പകരം സന്നദ്ധ സംഘടനകള്‍ക്കുള്‍പ്പെടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മാത്രമായി അനുമതി നല്‍കി ഈ മേഖലയിലെ ജോലിക്കാര്‍ക്കുള്ള ചെറിയ സാധ്യതകള്‍ക്കു പോലും കേന്ദ്രസര്‍ക്കാര്‍ മങ്ങലേല്‍പ്പിച്ചത്.
വന്ദേ ഭാരത് ഫ്‌ളൈറ്റുകള്‍ വര്‍ധിപ്പിച്ചും റെഗുലര്‍ ഫ്‌ളൈറ്റുകള്‍ ആരംഭിച്ചും പ്രവാസികളെയും ട്രാവല്‍ ഏജന്‍സികളെയും തൊഴിലാളികളെയും യാത്രക്കാരെയും സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓണ്‍ലൈനായി നടന്ന നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷമീം ഫ്‌ളൈഹിന്ദ്, ജനറല്‍ സെക്രട്ടറി ജലീല്‍ ഗ്രീന്‍ ഒയാസിസ്, വര്‍കിങ് പ്രസിഡന്റ് റഷീദ് സഹാറ, കുഞ്ഞിപ്പ സഫിയ ട്രാവല്‍സ്, കരീം ക്രീയേറ്റീവ്, ബഷീര്‍ ഖുറൈശ്, സിദ്ദീഖ് മര്‍കസ് ട്രാവല്‍മാര്‍ട്ട്, നൗഫല്‍ സ്‌കൈഹിന്ദ്, സുഹൈല്‍ ഏറനാട്, സകരിയ കണ്ണൂര്‍ ഫ്‌ളൈഹിന്ദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."