HOME
DETAILS

ഉ.കൊറിയയില്‍ ആഗ്രഹം നയതന്ത്രപരിഹാരം പക്ഷെ, ആക്രമണം അനിവാര്യം: ട്രംപ്

  
backup
April 28, 2017 | 10:54 PM

%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82-%e0%b4%a8%e0%b4%af%e0%b4%a4%e0%b4%a8


വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ പ്രശ്‌നം നയതന്ത്രപരമായി പരിഹരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിലും സൈനിക നടപടി ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
നയതന്ത്രപരിഹാരം വളരെയേറെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് ട്രംപ് പറഞ്ഞു. റോയിട്ടേഴ്‌സിനു വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഉത്തര കൊറിയന്‍ പ്രശ്‌നത്തിലെ നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റായി ചുമതലയേറ്റ് 100 ദിവസം പൂര്‍ത്തിയാകുന്നതിന്റെ മുന്നോടിയായാണ് ട്രംപ് അഭിമുഖം നല്‍കിയത്.
ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറെടുത്ത ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിനെ ഏറ്റവും നല്ല മനുഷ്യന്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹം രാജ്യത്തെ സ്‌നേഹിക്കുന്നയാളാണെന്നും ട്രംപ് പറഞ്ഞു.
കിം ജോങ് ഉന്നിന് ചെറു പ്രായത്തില്‍ ഉത്തര കൊറിയയുടെ ചുമതല ഏറ്റെടുക്കുന്നത് വളരെ ദുഷ്‌കരമാണ്. നേരത്തെ വന്ന യു.എസ് പ്രസിഡന്റുമാര്‍ ഉത്തര കൊറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ പലതവണ ശ്രമിച്ചവരാണ്.
തന്റെ സര്‍ക്കാരും ഉ.കൊറിയക്ക് മേല്‍ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ സൈനിക നടപടിയില്‍ നിന്ന് മാറി ചിന്തിച്ചിട്ടില്ല. 42 മിനുട്ട് നീണ്ട അഭിമുഖമാണ് ട്രംപ് നല്‍കിയത്.
എന്നാല്‍ ദക്ഷിണ കൊറിയയില്‍ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിന് ദ.കൊറിയ പണം നല്‍കണമെന്ന് ട്രംപ് പറഞ്ഞു. ഇതിന് ഒരു ബില്യന്‍ ഡോളര്‍ ചെലവുവരും. ദ.കൊറിയയുമായുള്ള സൗജന്യ വ്യാപാരം നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.
എല്ലാ രാജ്യങ്ങളുമായുള്ള യു.എസ് ബന്ധം അഴിച്ചുപണിയുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. ഇത് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം നടത്താന്‍ ഉദ്ദേശിച്ച സഊദി അറേബ്യ, യൂറോപ്, ഇസ്‌റാഈല്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്നും സഊദി പ്രതിരോധ ആവശ്യത്തിന് മതിയായ ചെലവ് യു.എസിന് നല്‍കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാനവും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എസിനെ പരാജയപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  a few seconds ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  12 minutes ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  16 minutes ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  25 minutes ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  30 minutes ago
No Image

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

National
  •  35 minutes ago
No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  40 minutes ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  44 minutes ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  an hour ago