'ആര്‍.എസ്.എസിനെ പോരാടിത്തോല്‍പ്പിക്കും'
തിരുവനന്തപുരം:ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പോരാടിത്തോല്‍പ്പിക്കുമെന്നും പക്ഷെ, അത് സ്‌നേഹത്തോടെയും കരുണയോടെയുമായിരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്റേത്. കോപവും വിഭജനവും ഇന്ത്യയെ വേദനിപ്പിക്കും. സ്‌നേഹവും ഐക്യവുമാണ് ഭാരതത്തെ ശക്തിപ്പെടുത്തുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ആരുടെയും മേല്‍ ആശയസംഹിതകള്‍ കോണ്‍ഗ്രസ് അടിച്ചേല്‍പ്പിക്കില്ല. ആര്‍.എസ്.എസും ബി.ജെ.പിയുമാകട്ടെ, ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നില്ല. ഏതുവിധേനെയും അധികാരത്തിലെത്തണമെന്നത് മാത്രമാണ് അവരുടെ ആഗ്രഹം. ഓരോരുത്തര്‍ക്കും അവരവരുടെ ആശയങ്ങളില്‍ വിശ്വസിക്കാം. അനില്‍ അംബാനിമാരുടെ ഒരു ഇന്ത്യ, പാവപ്പെട്ടവരുടെ മറ്റൊരു ഇന്ത്യ എന്നതാണ് നരേന്ദ്രമോദിയുടെ ഭരണത്തിന്റെ പ്രത്യേകതയെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."