ചെങ്ങലില്‍ എട്ടു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ ചെങ്ങലില്‍ എട്ടു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഇന്നലെ ഉച്ചക്ക് ഒന്നര മുതലാണ് നായ പ്രദേശത്ത് ഭീതി വിതച്ചത്.
ചെങ്ങല്‍കുണ്ടത്തിന്‍ കാവിന് സമീപത്തെ ഉണ്ണിപ്രവന്‍, കാര്‍ത്ത്യായനി(65), ചെങ്ങല്‍ കൊവ്വപ്രത്തെ പനച്ചിക്കല്‍ വിജയന്‍(55), താവം കരപ്പാത്ത് നാരായണി(65), ഏഴോം വനിതാ സൊസൈറ്റി സെക്രട്ടറി സജിത ഗംഗാധരന്‍ (43), മാട്ടുമ്മല്‍ നിഷ(44), രമാ പ്രകാശന്‍(44), പി. ഉമാദേവി(46), വി. ശാരദ(56) എന്നിവര്‍ക്കാണ് കടിയേറ്റത്. വിട്ടുവളപ്പില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് കാര്‍ത്ത്യായനിയുടെ വലതുകൈക്ക് നായയുടെ കടിയേറ്റത്.
വിജയന് വിട്ടുവരന്തയില്‍ കിടക്കുകയായിരുന്ന സമയത്താണ് ഇടത് കാല്‍മുട്ടിന് താഴെ കടിയേറ്റത്.
ചിലര്‍ക്ക് കഴുത്തിനും കടിയേറ്റിറ്റുണ്ട്. കടിയേറ്റവര്‍ പഴയങ്ങാടി താലുക്കാശുപത്രിയിലെത്തിയെങ്കിലും മരുന്നില്ലാത്തതിനാല്‍ ഇവരെ പിന്നിട് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണിപ്രവന്‍, കാര്‍ത്ത്യായനി, വിജയന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. പ്രദേശത്തെ വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."