HOME
DETAILS

വര്‍ഗീയത പറഞ്ഞ് രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നത്: ഖുശ്ബു

  
backup
April 17 2019 | 04:04 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4

മുക്കം: വര്‍ഗീയത പറഞ്ഞ് രാജ്യത്തെ വിഭജിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി വക്താവ് ഖുശ്ബു. മുക്കത്തെ യു.ഡി.എഫ് കേന്ദ്ര കമ്മിറ്റി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ഒരു പ്രത്യേക മതത്തിന്റെ പ്രധാനമന്ത്രിയല്ല. താന്‍ ഹിന്ദുക്കളുടെ പ്രധാനമന്ത്രിയാണെന്നാണ് നരേന്ദ്രമോദി പറയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്ത് പ്രചരിപ്പിക്കപ്പെട്ട വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ഏകാധിപതിയായ മോദിയുടെ ഭരണമല്ല, കോണ്‍ഗ്രസിന്റെ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു. ഉണ്ട്. ബി.ജെ.പിയുടെ ഭരണകാലത്ത് അത് കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. ജാതി, മതങ്ങള്‍ക്കതീതമായി കേരളത്തിലെ ജനങ്ങളുടെ ബഹുമാനവും സ്‌നേഹവും കണ്ടാണ് രാഹുല്‍ഗാന്ധി മത്സരിക്കാന്‍ വയനാട് തെരഞ്ഞെടുത്തത്. രാജ്യത്തെ എല്ലാ ജനങ്ങളെയും പരിഗണിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. കോണ്‍ഗ്രസിന്റെ ആദ്യ പരിഗണന തൊഴില്‍ അവസരം സൃഷ്ടിക്കുകയും രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുക എന്നതുമാണ്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും മധ്യപ്രദേശിലേയും പോലെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നല്‍കിയിട്ടുള്ളത്. അധികാരത്തിലെത്തിയാല്‍ പന്ത്രണ്ടാം ക്ലാസ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നടപ്പിലാക്കും. ന്യായ് ഇന്ത്യയിലെ ദരിദ്ര ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഏറ്റവും ഫലപ്രദമായ പദ്ധതിയാണെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു

Kerala
  •  a month ago
No Image

പ്രഥമ ലോക പാരാ തായ്‌ക്വോണ്ടോ ചാംപ്യന്‍ഷിപ്പിന് ബഹ്‌റൈന്‍ വേദിയാകും

bahrain
  •  a month ago
No Image

സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Kerala
  •  a month ago
No Image

മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയന്‍; പറന്നെത്തി സഊദി എയര്‍ ആംബുലന്‍സ്

Saudi-arabia
  •  a month ago
No Image

സഊദിയില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനിരിക്കുന്നവരാണോ; എങ്കില്‍ ഈ രേഖകള്‍ നിങ്ങളള്‍ക്കാവശ്യം വരും

Saudi-arabia
  •  a month ago
No Image

ദീപാവലി ആഘോഷം; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളു

Kerala
  •  a month ago
No Image

തൃശ്ശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം; സുരേഷ് ഗോപി

Kerala
  •  a month ago
No Image

മസ്‌കത്തില്‍ മൂന്ന് ദിവസത്തേക്ക് പാര്‍ക്കിങ്ങ് നിയന്ത്രണം; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago
No Image

സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാൻ ബ്രേക്ക് പിടിച്ചു; മുഖ്യമന്ത്രിക്ക് എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ചു

Kerala
  •  a month ago
No Image

മസ്‌കത്തില്‍ പൊലിസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി മോഷണം; പ്രതി പിടിയില്‍

oman
  •  a month ago