HOME
DETAILS

കെവിന്‍ വധം: രഹ്നയ്ക്കും മാതാവിനും മാനസികരോഗമെന്ന് പ്രതിഭാഗം

  
backup
July 17, 2018 | 6:41 PM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

ഏറ്റുമാനൂര്‍: കെവിന്‍ കൊലപാതകകേസില്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം. കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമുണ്ടെന്ന് പറഞ്ഞിരുന്നതിന് പിന്നാലെ ഇവരുടെ കുടുംബത്തിലെ ഒട്ടേറെ പേര്‍ മനോരോഗികളാണെന്ന വെളിപ്പെടുത്തലാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇന്നലെ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ നടത്തിയത്. 

നീനുവിന്റെ അമ്മ രഹ്ന മാനസികരോഗിയാണെന്ന് കേസിന്റെ തുടക്കത്തിലേ വാദമുണ്ടായിരുന്നു. രഹ്നയുടെ അമ്മയും അപ്പൂപ്പനും മറ്റൊരു ബന്ധുവും മാനസികരോഗികളാണെന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകന്‍ ഇവരില്‍ മൂന്ന് പേരുടെ രേഖകളും കോടതിയില്‍ ഹാജരാക്കി. രഹ്നയെയും അമ്മയെയും ചികിത്സിച്ച പുനലൂരിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ചികിത്സാരേഖകളാണ് ഹാജരാക്കിയത്.രഹ്നയുടെ അടുത്ത ബന്ധുവിനെ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ചികിത്സിച്ചതിന്റെ രേഖകളും ഹാജരാക്കി. നീനുവിനെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയതായി തിരുവനന്തപുരത്തെ ഡോ.വൃന്ദ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രഹ്നയുടെ ഒരു സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും ഇയാള്‍ക്കും മാനസികരോഗമുണ്ടായിരുന്നതായും പ്രതിഭാഗം വ്യക്തമാക്കി.
നീനുവിന്റെ രോഗനിര്‍ണയത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് അടുത്ത 20 ന് കോടതി പരിഗണിക്കും. അതേസമയം കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മറ്റ് 13 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏറ്റുമാനൂര്‍ കോടതി 20ലേക്കു മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം പ്രമാണിച്ച് റെയില്‍വേയുടെ സമ്മാനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഉടന്‍

Kerala
  •  4 days ago
No Image

ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക

uae
  •  4 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും; എംബസി സ്ഥിരീകരണത്തിനായി കാത്ത് കുടുംബം

International
  •  4 days ago
No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  4 days ago
No Image

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

Saudi-arabia
  •  4 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു; ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ ഭാവി നാളെ അറിയാം

Kerala
  •  4 days ago
No Image

യുപിയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു; രണ്ടുപേര്‍ പിടിയില്‍ 

National
  •  4 days ago
No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  4 days ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  4 days ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  4 days ago