ഐ.സി.എ.ഐ സെമിനാര്‍ സംഘടിപ്പിച്ചു
കൊച്ചി: രാജ്യത്ത് ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വരുന്നതോടെ സങ്കീര്‍ണമായ രീതിയിലുള്ള വിവിധ നികുതികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാനാവുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ദേശീയ പ്രസിഡന്റ് നിലേഷ് എസ്. വികാംസെ. ഐ.സി.എ.ഐ എറണാകുളം ശാഖയുടെ നേതൃത്വത്തില്‍ ജി.എസ്.ടിയെപ്പറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴിലുള്ള പ്രാക്റ്റീസിങ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കുള്ള പരിഷ്കരിച്ച വിദ്യാഭ്യാസ പാഠ്യപദ്ധതിക്കും പരിശീലന പരിപാടിക്കും കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. അതു ലഭിച്ചാല്‍ 1988ലെ ഭേദഗതിപ്രകാരം നടപ്പാക്കും.
പരിഷ്കരിച്ച സിഎ പാഠ്യപദ്ധതിയുടെ പഠനോപകരണങ്ങള്‍ തയാറാക്കിവരികയാണ് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."