'നമ്മുടെ പൂനൂര്‍' മൊബൈല്‍ ആപ്ലിക്കേഷന്‍ നാടിന് സമര്‍പ്പിച്ചു
പൂനൂര്‍: പൂനൂരിലെയും പരിസരപ്രദേശങ്ങളിലെയും വിവരങ്ങള്‍ കോര്‍ത്തിണക്കി മുസ്‌ലിം യൂത്ത്‌ലീഗ് വോയ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ പൊതുജനങ്ങള്‍ക്കായി തയാറാക്കിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്റെ സമര്‍പ്പണവും യൂത്ത്‌ലീഗ് സമ്മേളനവും പൂനൂരില്‍ നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കടകള്‍, തൊഴിലാളികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഫോണ്‍ നമ്പരുകള്‍, എമര്‍ജന്‍സി നമ്പരുകള്‍, ബ്ലഡ് ബാങ്ക്, ബസ് സമയം, ട്രെയിന്‍ സമയം, പൂനൂരിന്റെ ചരിത്രം, ആഴ്ച ചന്ത, വാര്‍ത്തകള്‍, അറിയിപ്പുകള്‍ തുടങ്ങിയ വിവരങ്ങളാണ് ആപ്ലിക്കേഷനിലുള്ളത്.പ്ലേ-സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. യോഗത്തില്‍ പി.എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഫസല്‍ വാരിസ് പദ്ധതി വിശദീകരിച്ചു. അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. വി.എം ഉമ്മര്‍മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, നജീബ് കാന്തപുരം, അഹമ്മദ്കുട്ടി ഉണ്ണികുളം, ടി.കെ മുഹമ്മദ് മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ ഹാജി, അബൂബക്കര്‍കുട്ടി, മുഹമ്മദ് മോയത്ത്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, സി.പി കരീംമാസ്റ്റര്‍, പി.പി ലത്തീഫ്, ആലി ഹാജി അവേലം, പി.എച്ച് ഷമീര്‍, കെ.കെ മുനീര്‍, പി.എച്ച് സിറാജ്, എം.ടി അയ്യൂബ്ഖാന്‍, ഇഖ്ബാല്‍ പൂക്കോട്, പി.സി നാസര്‍, ഇഖ്ബാല്‍ തലയാട് സംബന്ധിച്ചു.നൗഷാദ് പൂക്കോട് സ്വാഗതവും സിദ്ദീഖ് സ്‌കൈവേ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."