HOME
DETAILS
MAL
കരിപ്പൂര്‍ വിമാനാപകടം: 57 പേര് ആശുപത്രി വിട്ടു, 14 പേരുടെ നില ഗുരുതരം
backup
August 09 2020 | 15:08 PM
മലപ്പുറം: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരുക്കേറ്റ 115 പേര് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതായി കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് 85 പേരും മലപ്പുറത്ത് 30 പേരുമാണ് ചികിത്സയിലുള്ളത്. 57 പേര് വിദഗ്ധ ചികിത്സക്കു ശേഷം വീട്ടിലേക്കു മടങ്ങി.
മരിച്ചവരില്‍ ഒരാള്‍ക്കും പരുക്കേറ്റവരില്‍ ഒരാള്‍ക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."