ബി.ജെ.പിക്ക് ബദലാകാന്‍ ഇടതുപക്ഷത്തിന് കഴിയില്ല: കെ. മുരളീധരന്‍
വടകര: ബി.ജെ.പിക്ക് ബദലാകാന്‍ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പറഞ്ഞു.
വടകര ജേര്‍ണലിസ്റ്റ് യൂനിയന്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളി. വ്യക്തമായ നയമില്ലാത്ത ഇടതുപക്ഷത്തിന് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങളും പ്രായോഗികമല്ല. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് അപ്പുറം നാലാമതൊരു സംസ്ഥാനത്ത് വിജയിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. യു.പി ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ബി.ജെ.പിയെ മാറ്റി നിര്‍ത്താന്‍ പ്രതിപക്ഷ മുന്നണികളുടെ ഭാഗമായി മത്സരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധ്യത കോണ്‍ഗ്രസിനാണെന്നും മുരളി പറഞ്ഞു.
സംസ്ഥാനത്തെ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായ എല്ലാ കക്ഷികളും യു.പി.എയുടെ ഭാഗമാണ്. വളരെ അനുകൂലമായ സാഹചര്യമാണ് യു.ഡി.എഫിന് കേരളത്തിലും പ്രത്യേകിച്ച് വടകരയിലും ഉള്ളത്. ഒരുപാട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന വടകരയില്‍ അക്രമ രാഷ്ട്രീയമാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതില്‍ അന്തിമ വിധി കര്‍ത്താക്കള്‍ ജനങ്ങളാണെന്നും മുരളി പറഞ്ഞു. മണ്ഡലത്തിലെ പല ഭാഗങ്ങളിലും തന്റെ പ്രചരണ ബോര്‍ഡുകളും,കൊടികളൂം നശിപ്പിക്കുകയാണ്. ഇടതു മുന്നണിയുടെ തകര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷത്തില്‍ സംശയമുള്ള മണ്ഡലം തലശ്ശേരി മാത്രമാണ്. മറ്റു ആറു മണ്ഡലങ്ങളിലും ലീഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണിയെന്ന് മുരളി പറഞ്ഞു.
വടകര ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് ടി.പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രദീപ് ചോമ്പാല സ്വാഗതവും, രാജീവന്‍ പറമ്പത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."