യമനില്‍ സഖ്യസേനയുടെ ബോംബാക്രമണത്തില്‍ പ്രമുഖ കമാന്‍ഡര്‍ അടക്കം പത്തു ഹൂതികള്‍ കൊല്ലപ്പെട്ടു
റിയാദ്: യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ പ്രമുഖരായ മൂന്നു കമാന്‍ഡര്‍മാരടക്കം പത്തു ഹൂതികള്‍ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചു.
ഇറാന് പിന്തുണയുള്ള ഹൂതികളുമായി ചേര്‍ന്ന് നില്ക്കുന്ന സാലിഹ് അലി അബ്ദുല്ല വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സൈനിക സഖ്യത്തിലെ മുതിര്‍ന്ന മൂന്നു കരസേന കമാന്‍ഡര്‍മാരും മറ്റു ഒരു ഡസനോളം വിമത സൈനികരുമാണ് കൊല്ലപ്പെട്ടത്.
തായിസിന്റെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള അല്‍ മൊഖയിലെ ഖാലിദ് ബിന്‍ വലീദ് സൈനിക ക്യാംപില്‍ നടന്ന റെയ്ഡിലാണ് വിമത വിഭാഗം കൊല്ലപ്പെട്ടത്.
യമന്‍ സര്‍ക്കാരിനെതിരെ പട നയിക്കുന്നവരില്‍ ഖഫാര്‍ റീജിയണിലെ റിക്രൂട്ട്മെന്റ് അടക്കം സകല കാര്യങ്ങളും നിയന്ത്രിക്കുന്ന ഗ്രൗണ്ട് ഫോഴ്സിലെ ഗിലാന്‍ ആതിഫ് ആണ് കൊല്ലപ്പെട്ടവരില്‍ പ്രമുഖരില്‍ ഒരാള്‍.
നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രധാന പ്രതിയാണ് ഇദ്ദേഹമെന്നു യമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇറാനില്‍നിന്നും ലബനാനിലെ നിന്നും സൈനിക പരിശീലനം ലഭിച്ച മിര്‍ദാസ് സാകിം, ബിഹാന്‍ മേഖലയിലെ സൈനിക കമാണ്ടറായിരുന്ന ഫഹദ് ബാതിഷ് ശരീഫ് എന്നിവരുമാണ് കൊല്ലപ്പെട്ടവരില്‍ മറ്റു പ്രമുഖരെന്നു യമന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."