വെട്ടേറ്റ് വയോധികന്റെ ചെവിയറ്റു
തളിപ്പറമ്പ്: വ്യക്തി വിരോധത്തിന്റെ പേരില്‍ കത്തിവാളുകൊണ്ടുള്ള വെട്ടേറ്റ് വയോധികന്റെ ചെവിയറ്റു. ഇരിങ്ങല്‍ അമ്മാനപ്പാറയിലെ ശാരദാനിവാസില്‍ പി.വി ഭാസ്കരനെ (64) യാണ് കഴുത്തിന് വെട്ടേറ്റ് ചെവിയറ്റനിലയില് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴച വൈകിട്ട് ഇരിങ്ങല്‍ ക്ഷേത്രത്തിനു സമീപത്തെ കടയിലായിരുന്നു സംഭവം.
ലോട്ടറി വില്‍പ്പനക്കാരനായ ഭാസ്കരന് സുഹൃത്തിനോടു സംസാരിച്ചിരിക്കവെ കത്തിവാളുമായി അവിടെയെത്തിയ ശശീന്ദ്രന് എന്ന ശശി കഴുത്തിനു വെട്ടുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയിലും പരുക്കേറ്റിട്ടുണ്ട്. ചെവിയറ്റ് വീഴുന്ന നിലയിലായതിനാല്‍ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയ ഭാസ്കരനെ അടിയന്തിര ശസത്രക്രിയക്കു വിധേയനാക്കി. വധശ്രമത്തിനു കേസെടുത്ത് ശശിയെ പരിയാരം പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."