ശക്തിപ്രകടനമായി യു.ഡി.എഫിന്റെ കര്‍ഷക സംഗമം
പുല്‍പ്പള്ളി: യു.ഡി.എഫ് പുല്‍പ്പള്ളിയില്‍ നടത്തിയ കര്‍ഷക സംഗമത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കര്‍ഷകരുമായി ആശയവിനിമയം നടത്തി.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഉറപ്പും നല്‍കി. വേദിയിലെത്തുന്നതിന് മുമ്പ് പ്രിയങ്ക കര്‍ഷകരുടെ മുമ്പിലെത്തിയായിരുന്നു കര്‍ഷകരുടെ വിഷയങ്ങള്‍ ചോദിച്ചറിഞ്ഞത്. കര്‍ഷകരുടെ പ്രതിസന്ധികള്‍, ജപ്തി, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങള്‍ പ്രിയങ്ക ചോദിച്ചറിഞ്ഞു. പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ വേദിയിലേക്ക് കയറിയത്. കര്‍ഷകനായ പി.സി അസൈനാര്‍ വിഷയങ്ങള്‍ ഒന്നൊന്നായി പ്രിയങ്കയുടെ മുമ്പില്‍ അവതരിപ്പിച്ചു. പി.പി ജോണിന്റെ നേതൃത്വത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളും പരിപാടിക്കെത്തി പ്രിയങ്കയോട് ദുരിതങ്ങള്‍ പങ്കുവെച്ചു. എല്‍.ഡി.എഫ് പുല്‍പ്പള്ളിയില്‍ നടത്തിയ കര്‍ഷക മാര്‍ച്ചിന് മറുപടിയായി യു.ഡി.എഫിന്റെ കര്‍ഷക സംഗമം. പുല്‍പ്പള്ളിയില്‍ കര്‍ഷകരെ മാത്രം അണിനിരത്തിയെന്ന് യു.ഡി.എഫ് അവകാശപ്പെടുന്ന സംഗമത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. പ്രിയങ്കാ ഗാന്ധി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പി.വി മോഹന്‍, പോണ്ടിച്ചേരി മന്ത്രി എം. കന്തസ്വാമി, ലാല്‍വര്‍ഗീസ് കല്‍പ്പകവാടി, ഐ.സി ബാലകൃഷ്ണന്‍, കുറുക്കോളി മൊയ്തീന്‍, കെ.സി റോസക്കുട്ടി, കെ.കെ അബ്രഹാം, എം.എസ് വിശ്വനാഥന്‍, കെ.എല്‍ പൗലോസ്, ഇ.എം അഗസ്തി, കെ.കെ മനോജ്, ജോഷി സിറിയക്, ഖാലിദ് രാജ, ടി.എസ് ദിലീപ്കുമാര്‍, പി.ഡി സജി, എന്‍.യു ഉലഹന്നാന്‍, വി.എം പൗലോസ്, വര്‍ഗീസ് മുരിയന്‍കാവില്‍, കെ.കെ വിശ്വനാഥന്‍, പി.എം സുധാകരന്‍, ജയന്തി രാജന്‍, കെ.എന്‍ രമേശന്‍, പി.എന്‍ ശിവന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."